Posted On
date_range Updated On
date_range ചാക്കോ പറഞ്ഞത് തെറ്റെന്ന് കെ.സുധാകരൻ
കണ്ണൂർ: കോൺഗ്രസിൽ അതൃപ്തിയുണ്ടെന്ന് പി.സി ചാക്കോയോട് പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ സംസാരിച്ചിട്ടുണ്ട്. കോൺഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലെന്നും. പി.സി ചാക്കോക്ക് ഇപ്പോൾ മറുപടി പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
കെ.സുധാകരൻ കോൺഗ്രസിൽ അതൃപ്തനാണെന്നായിരുന്നു പി.സി ചാക്കോയുടെ പ്രസ്താവന. കെ.സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള അതൃപ്തി അദ്ദേഹം അറിയിച്ചിരുന്നു. കോൺഗ്രസ് വിടാൻ ആലോചിക്കുന്നതായി സുധാകരൻ പറഞ്ഞുവെന്നും പി.സി ചാക്കോ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.