'പിണറായിയുടെ മുകളില്‍ ആരും വരരുതെന്ന മനോഭാവമാണ് സി.പി.എമ്മിന്': മ​ഗ്സ​സെ വിവാദത്തിൽ കെ. സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: മ​ഗ്സ​സെ പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​ന്ന​തി​ൽ​ നി​ന്ന് മു​ൻ മ​ന്ത്രി​ കെ.​കെ. ശൈ​ല​ജ​യെ വി​ല​ക്കിയ സി.​പി.​എം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പി. മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ മുകളില്‍ ആരും വരരുതെന്ന മനോഭാവമാണ് സി.പി.എമ്മിനെന്ന് സുധാകരൻ കുറ്റപ്പെടുത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കെ.കെ. ശൈലജയോട് സി.പി.എമ്മിന് പ്രത്യേക കാഴ്ചപ്പാടാണ്. അതാണ് അവാർഡ് സ്വീകരിക്കരുതെന്ന് പറയാൻ കാരണമെന്നും കെ. സുധാകരൻ ആരോപിച്ചു.

കഴിഞ്ഞ മന്ത്രിസഭയിൽ തിളങ്ങിയ നക്ഷത്രം കെ.കെ. ശൈലജയാണെന്ന് സി.പി.എം തന്നെ പറഞ്ഞ് നടന്നിരുന്നു. അത്തരത്തിലുള്ള ഒരാളെ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയാക്കിയില്ലെന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത ഇടത് സർക്കാറിനും മുഖ്യമന്ത്രിക്കുമുണ്ട്. അതിന്‍റെ അവസാനത്തെ അധ്യായമാണ് അവാർഡ് വാങ്ങുന്നത് വിലക്കിയ നടപടി.

കോവിഡ് പ്രതിരോധത്തിനായി സർക്കാർ നടത്തിയ എല്ലാ പ്രവർത്തനങ്ങളിലും അഴിമതിയുണ്ട്. ഈ വിഷയത്തിൽ സത്യസന്ധമായ അന്വേഷണം നടത്തിയാൽ എല്ലാവരും കുടുങ്ങും. കഴിഞ്ഞ അഞ്ച് വർഷത്തെ ആരോഗ്യ വകുപ്പിന്‍റെ പ്രവർത്തനം സർക്കാർ അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയാണ്.

ഫർസീൻ മജീദിനെ കാപ്പ ചുമത്താൻ കേരളത്തിലെ സർക്കാറിനോ പൊലീസിനോ സാധിക്കില്ല. കാപ്പ ചുമത്തിയാൽ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. കാപ്പ ചുമത്തുന്നതിനുള്ള യാതൊരു കുറ്റവും ഫർസീൻ ചെയ്തിട്ടില്ല. അല്ലെങ്കിൽ കുറ്റം ചെയ്തിട്ടുണ്ടെന്ന് പൊലീസ് തെളിയിക്കട്ടെ എന്നും കോടതി പറയട്ടെ എന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ ആക്രമിച്ച സംഭവത്തിൽ ഇ.പി. ജയരാജന്‍ കുടുങ്ങുമെന്ന് അന്നേ താൻ പറഞ്ഞിരുന്നു. അന്ന് ഈ വിഷയത്തിൽ മാധ്യമങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നു. അവസാനം ജയരാജന്‍റെ പേരിൽ കേസെടുത്തു. യുവാക്കളെ ആക്രമിച്ചതും ഷൂസിട്ട് ചവിട്ടിയതും ജയരാജനും ഗൺമാനുമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.  

ഏ​ഷ്യ​യി​ലെ അ​ത്യു​ന്ന​ത ബ​ഹു​മ​തി​യാ​യ മ​ഗ്സ​സെ പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​ന്ന​തി​ൽ​ നി​ന്നാണ് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യും കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​വു​മാ​യ കെ.​കെ. ശൈ​ല​ജ​യെ സി.​പി.​എം വി​ല​ക്കിയത്. ഫി​ലി​പ്പീ​ൻ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് രമ​ൺ മ​ഗ്‌​സ​സെ​യു​ടെ പേ​രി​ലെ പു​ര​സ്കാ​ര​ത്തി​ന്​ മൂ​ന്നു​മാ​സം മു​മ്പാ​ണ്​ ശൈ​ല​ജ​യു​ടെ പേ​ര് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​ത്.

സം​സ്ഥാ​ന​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ​ക്ക്​ ഫ​ല​പ്ര​ദ​മാ​യി നേ​തൃ​ത്വം ന​ല്‍കി​യ​തി​ന്‍റെ പേ​രി​ലാ​ണ് ഫൗ​ണ്ടേ​ഷ​ൻ ശൈ​ല​ജ​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ക്കാ​ര്യം ശൈ​ല​ജ പാ​ർ​ട്ടി​യെ അ​റി​യി​ച്ച​​പ്പോ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധം സ​ര്‍ക്കാ​റി​ന്‍റെ കൂ​ട്ടാ​യ പ്ര​വ​ര്‍ത്ത​ന​മാ​ണെ​ന്നും വ്യ​ക്​​തി​യു​ടെ​ത​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​യി​രു​ന്നു പാ​ർ​ട്ടി തീ​രു​മാ​നം.

അ​തേ​സ​മ​യം, താ​ന​ട​ക്കം പാ​ർ​ട്ടി നേ​തൃ​ത്വം ഒ​ന്നി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും കേ​ന്ദ്ര-​സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി ച​ര്‍ച്ച ചെ​യ്താ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും കെ.​കെ. ശൈ​ല​ജ മാ​ധ്യ​മ​ങ്ങ​ളോ​ട്​ വ്യ​ക്ത​മാ​ക്കിയത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും കൂ​ട്ടാ​യ തീ​രു​മാ​ന​മെ​ന്നാ​ണ്​ പ്ര​തി​ക​രി​ച്ച​ത്. ശൈ​ല​ജ​യെ സി.​പി.​എം വി​ല​ക്കി എ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ള്ളിയിരുന്നു.

ക​മ്യൂ​ണി​സ്റ്റ് വി​പ്ല​വ​കാ​രി​ക​ളെ കൊ​ന്നു​ത​ള്ളി​യ മ​ഗ്സ​സെ​യു​ടെ പേ​രി​ലു​ള്ള പു​ര​സ്കാ​രം സ്വീ​ക​രി​ക്കേ​ണ്ടെ​ന്നാ​യി​രു​ന്നു സി.​പി.​എം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന അ​വാ​ർ​ഡ​ല്ല ഇ​തെ​ന്നും കോ​വി​ഡ്, നി​പ പ്ര​തി​രോ​ധം സ​ർ​ക്കാ​ർ ഒ​രു​മി​ച്ചു​ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നെ​ന്നും സി.​പി.​എം നേ​തൃ​ത്വം പ്ര​തി​ക​രി​ച്ചിരുന്നു.

Tags:    
News Summary - K Sudhakaran react to Magsaysay Award Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.