അഴിമതി ആരോപണങ്ങൾ അന്വേഷണത്തിന് വിധേയമാക്കുക, അല്ലെങ്കിൽ മുഖ്യമന്ത്രി രാജിവെക്കുക -കെ. സുധാകരൻ

കൊല്ലം: അഴിമതിക്കാരനായ മുഖ്യമന്ത്രിയായി പിണറായി വിജയന് തുടരാൻ അവകാശമില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ആത്മാഭിമാനമുണ്ടെങ്കിൽ ആരോപണങ്ങൾ അന്വേഷണത്തിന് വിധേയമാക്കുക, അതല്ലെങ്കിൽ രാജിവെച്ച് പുറത്ത് പോകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

എസ്.എൻ.സി ലാവ്‌ലിൻ അഴിമതിക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. കരിമണൽ വിറ്റ് കൈതോലപ്പായയിൽ പണം കൊണ്ടുപോയ ആളാണ് മുഖ്യമന്ത്രി. പിണറായി വിജയനെതിരെ കോടതി നിരീക്ഷണത്തിൽ സി.ബി.ഐ അന്വേഷണം വേണം. ഇക്കാര്യമാവശ്യപ്പെട്ട് കോൺഗ്രസ് നിയമനടപടികൾ സ്വീകരിക്കും.

സി.എം.ആര്‍.എല്ലിന്‍റെ ആവശ്യപ്രകാരം ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നൽകാനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന മാത്യു കുഴൽനാടന്‍റെ ആരോപണം അതീവ ഗുരുതരമാണ്. സി.പി.എമ്മും ബി.ജെ.പിയും സയാമീസ് ഇരട്ടകളാണ് -സമരാഗ്നി യാത്രയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ കെ. സുധാകരൻ പറഞ്ഞു.

k sudhakaranകെ. സുധാകരന്‍റെ അസഭ്യ പരാമർശം അടഞ്ഞ അധ്യായമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മുസ്‌ലിം ലീഗുമായുള്ള സീറ്റ് ചര്‍ച്ച തൃപ്തികരമായാണ് പൂര്‍ത്തിയാക്കിയതെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - k sudhakaran against Pinarayi Vijayan in press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT