കെ റെയിൽ: നിലപാട് സ്വീകരിച്ചിട്ടില്ല–ജമാഅത്തെ ഇസ്ലാമി, സി.പി.എമ്മിന് ദുഷ്ടലാക്ക് -പി. മുജീബുറഹ്മാൻ
പാലക്കാട്: കെ റെയിൽ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന അസിസ്റ്റൻറ് അമീർ പി. മുജീബുറഹ്മാൻ. 'ഇസ്ലാം ആശയസംവാദത്തിെൻറ സൗഹൃദനാളുകൾ' കാമ്പയിെൻറ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദ പദ്ധതി റിപ്പോർട്ട് പഠിച്ചശേഷം നിലപാട് സ്വീകരിക്കും. നിലപാട് വ്യക്തമാക്കുംമുമ്പ് ജമാഅത്തെ ഇസ്ലാമി കെ റെയിലിനെ എതിർക്കുന്നുവെന്ന് പ്രസ്താവന നടത്തുകയാണ് കോടിയേരി ബാലകൃഷ്ണനും സി.പി.എമ്മുമെന്ന് മുജീബുറഹ്മാൻ പറഞ്ഞു.
കേരളത്തിെൻറ പാരിസ്ഥിതിക അന്തരീക്ഷം, ജനസാന്ദ്രത, വികസന മുൻഗണന, പദ്ധതി സുതാര്യത, സാമ്പത്തിക ബാധ്യത തുടങ്ങിയവയെല്ലാം വെച്ച് പ്രഥമദൃഷ്ട്യാ യോജിക്കാൻ കഴിയുന്ന തല്ല പദ്ധതി. എന്നാലും ഒൗദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. ഡി.പി.ആർ പഠിച്ചശേഷമേ അത് പറയൂ. അതിനു മുമ്പ് കെ റെയിലിനെതിരായ പ്രചാരണത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന് സി.പി.എം ആരോപിക്കുന്നതിന് പിന്നിൽ ദുഷ്ടലാക്കുണ്ട്. വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും പ്രതിപക്ഷ നീക്കത്തെ നിർവീര്യമാക്കാനും ഇസ്ലാമോഫോബിയ വളർത്താനുമാണ് സി.പി.എം ശ്രമം - മുജീബുറഹ്മാൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.