കെ-റെയിലിന്‍റെ രക്ഷക്ക് സൈബർ പോരാട്ടം; ആളുകയറില്ലെന്ന പഠനറിപ്പോർട്ട്​ ഉയർത്തിയ വിവാദം തണുപ്പിക്കാൻ ശ്രമം

കോട്ടയം: കെ-റെയിലിൽ ആളുകയറില്ലെന്ന വിശദ പദ്ധതി റിപ്പോർട്ട്​ (ഡി.പി.ആർ) ഉയർത്തിയ വിവാദം തണുപ്പിക്കാൻ കെ-റെയിലിന്‍റെ ശ്രമം. റിപ്പോർട്ടിന്‍റെ രണ്ടാം ഭാഗത്തിന്‍റെ നാലാം അധ്യായമായ ട്രാവൽ ഡിമാന്‍റ്​ ഫോർകാസ്റ്റ് മാത്രം വെബ്​സൈറ്റ്​ വഴി പുറത്തുവിട്ടാണ്​ മുഖം രക്ഷിക്കാൻ ശ്രമിക്കുന്നത്​. പദ്ധതിയെക്കുറിച്ച്​ വ്യക്തതയില്ലെങ്കിലും സർക്കാർ അനുകൂലികൾ കെ-റെയിലിന്‍റെ രക്ഷക്ക്​ സൈബർ പോരാട്ടവും തുടങ്ങിക്കഴിഞ്ഞു. 


തിരുവനന്തപുരത്തുനിനും കാസർകോടിനുമിടയിൽ നിലവിൽ ട്രെയിനിൽ യാത്രചെയ്യുന്നവരിൽ വെറും 4.3 ശതമാനം പേർ മാത്രമെ സെമി ഹൈ സ്​പീഡ് റെയിലിലേക്കു മാറുകയുള്ളൂവെന്നാണ്​ പദ്ധതിയുടെ സാധ്യതാ പഠനം നടത്തിയ ഫ്രഞ്ച്​ കമ്പനി സിസ്​ട്രയുടെ സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. 




2019 മേയ് 20ന് കേരള റെയിൽ ഡവലപ്മെൻ്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ വി. അജിത് കുമാർ 069/KRDCL/2019 എന്ന കത്തിലൂടെ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിക്കു സമർപ്പിച്ച സിസ്​ട്രയുടെ സാധ്യതാ പഠന റിപ്പോർട്ടിന്‍റെ 85–ാം പേജിൽ വളരെ കൃത്യമായി 4.3 യാത്രക്കാർ മാ​ത്രമേ അതിവേഗ റെയിൽ ഉപയോഗിക്കൂ എന്ന്​ വ്യക്തമാക്കിയിട്ടുണ്ട്​. 


സംസ്​ഥാന സർക്കാറിന്‍റെ പക്കലുള്ള സിസ്​ട്രയുടെ ഔദ്യോഗിക പദ്ധതി രേഖയാണ് 329 പേജുള്ള 'feasibility report for semi high speed corridor from thiruvananthapuram to kasargode' എന്ന പേരിലുള്ള റിപ്പോർട്ട്​. ഇതിലുള്ള പലകാര്യങ്ങളും പൊതുസമൂഹത്തിന്​ അസ്വീകാര്യമാണെന്ന്​ കണ്ടതോടെ റിപ്പോർട്ട്​ പുറത്തുവിടാൻ കെ-റെയിൽ തയാറായിട്ടില്ല. 




എന്നാൽ, കെ-റെയിലിനെ അനുകൂലിക്കുന്നവർക്ക്​ ഉപയോഗിക്കാൻ ആവശ്യമായ കണക്കുകൾ പലതരത്തിലും പുറത്തുവിടുകയും ചെയ്യുന്നു. 2019 മാർച്ച് 18ലെ പ്രിലിമിനറി ഫീസിബിലിറ്റി റിപ്പോർട്ടും, 2019 മേയ് 15ലെ ഫീസിബിലിറ്റി റിപ്പോർട്ടും, സർക്കാറിനും കെ-റെയിലിനും പൂർണ്ണമായി ലഭ്യമായിട്ടില്ലെന്ന്​ കരുതപ്പെടുന്ന ഡീറ്റയിൽഡ്​ േപ്രാജക്റ്റ് റിപ്പോർട്ടും പുറത്തുവന്നാൽ മാ​ത്രമെ സിസ്​ട്രയുടെ റിപ്പോർട്ടിൽ കെ-റെയിൽ നടത്തിയിരിക്കുന്ന തിരിമറികൾ പൂർണ്ണമായി വ്യക്തമാകൂ. 

Tags:    
News Summary - K Rail attempt to cool controversy over feasibility study report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.