കെ. രാധാകൃഷ്ണന്‍ എം.പിയുടെ മാതാവ് ചിന്ന അന്തരിച്ചു

ചെറുതുരുത്തി: ആലത്തൂർ എം.പി. കെ. രാധാകൃഷ്ണന്റെ മാതാവ് ചിന്ന (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാത്രി പന്ത്രണ്ടരയോടെ ചേലക്കര തോനൂർക്കരയിലുള്ള മകന്‍റെ വീട്ടിലായിരുന്നു അന്ത്യം.

പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിലായിരുന്ന രാധാകൃഷ്ണൻ, വിവരം അറിഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചു.

ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞെന്ന് കെ. രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

ഭർത്താവ് പരേതനായ വടക്കേവളപ്പിൽ കൊച്ചുണ്ണി. മറ്റുമക്കൾ: രതി, രമണി, രമ, രജനി, രവി. പരേതരായ രാജൻ, രമേഷ്, മരുമക്കൾ: റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ്.

Tags:    
News Summary - K. Radhakrishnan MP's mother Chinna passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.