തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെ ഫോണ്‍ ആദ്യ റീചാര്‍ജിന് ഓഫറുകള്‍ അവതരിപ്പിച്ചു. പുതുതായെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ ടേം റീചാര്‍ജിനൊപ്പം അധിക വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റി കൂടി ലഭിക്കും.
ഏപ്രില്‍ 10ന് നിലവില്‍ വന്ന ഓഫറുകള്‍ എല്ലാ പുതിയ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. 90 ദിവസത്തെ പ്ലാനിനായി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 15 ദിവസത്തെ അഡീഷനല്‍ വാലിഡിറ്റിക്കൊപ്പം അഞ്ചു ദിവസം ബോണസ് വാലിഡിറ്റി ഉള്‍പ്പടെ വെല്‍ക്കം ഓഫര്‍ വഴി 110 ദിവസം പ്രാബല്യം ലഭിക്കും. 180 ദിവസത്തെ ആറുമാസത്തെ പ്ലാനിനായി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 30 ദിവസത്തെ അധിക വാലിഡിറ്റിക്കൊപ്പം 15 ദിവസത്തെ ബോണസ് വാലിഡിറ്റിയുള്‍പ്പടെ വെല്‍ക്കം ഓഫറിലൂടെ 225 ദിവസം വാലിഡിറ്റി ലഭിക്കും.
ഒരു വര്‍ഷത്തേക്കുള്ള പ്ലാനിനായി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 45 ദിവസം അധിക വാലിഡിറ്റിയും 30 ദിവസം ബോണസ് വാലിഡിറ്റിയും ഉള്‍പ്പടെ 435 ദിവസം വാലിഡിറ്റിയും വെല്‍ക്കം ഓഫര്‍ വഴി നേടാനാകും. 299 രൂപ മുതല്‍ വിവിധ പ്ലാനുകള്‍ നിലവില്‍ കെ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാണ്. പുതിയ കണക്ഷനുകള്‍ ലഭിക്കുന്നതിനായി https://selfcare.kfon.co.in/dm.php എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്തോ 18005704466 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ enteKfon ആപ് വഴിയോ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.