സി.പി.എമ്മിന്‍റെ അടിയന്തിരം നടത്തിയിട്ടേ പിണറായി അടങ്ങൂ -കെ. മുരളീധരൻ

തൃശൂർ: കേരളത്തിലെ സി.പി.എമ്മി​െൻറ അടിയന്തിരം നടത്തിക്കഴിഞ്ഞിട്ടേ പിണറായി വിജയൻ മുഖ്യമന്ത്രി സ്​ഥാനം ഒഴിയൂവെ ന്ന് നിയുക്ത വടകര എം.പി കെ. മുരളീധരൻ. താൻ സി.പി.എമ്മി​​െൻറ അവസാന മുഖ്യമന്ത്രി ആകണമെന്ന് പിണറായി തീരുമാനിച്ചിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പിലെ യു.ഡി.എഫി​െൻറ എല്ലാ സ്​ഥാനാർഥികളുടേയും വിജയത്തിന് പിണറായി വിജയ​​െൻറ കനത്ത സംഭാവനയുണ്ട്. ആലപ്പുഴയിൽ അദ്ദേഹം രണ്ട് വട്ടം കൂടി പര്യടനം നടത്തിയിരുന്നുവെങ്കിൽ അവിടേയും യു.ഡി.എഫ് സ്​ഥാനാർഥി വിജയിക്കുമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ കേരള സർക്കാറിനും കേന്ദ്രസർക്കാറിനും എതിരായ വികാരം കേരളത്തിലുണ്ടായി. ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിവുള്ള പ്രസ്​ഥാനം കോൺഗ്രസ്​ മാത്രമാണ് ജനം തിരിച്ചറിഞ്ഞു. അതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജനം സർക്കാറിന് എതിരായിരുന്നു.

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കണോ വേണ്ടയോ എന്നത് പിണറായിയുടെ തീരുമാനമാണ്. 2004ൽ കോൺഗ്രസിന് ഒരു സീറ്റും കിട്ടാതെ വന്നപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആൻറണി സ്​ഥാനമൊഴിഞ്ഞു. അതൊരു ജനാധിപത്യ മാതൃകയാണ്. ഇത്തരം മാതൃകകൾ അദ്ദേഹത്തിന് പരിചയമില്ലാത്തതിനാൽ കൂടുതൽ അതേക്കുറിച്ച് പറയാനില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

Tags:    
News Summary - K muralidharan Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.