മലബാർ കലാപത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പടയോട്ടം നയിച്ച രക്തസാക്ഷികളെ അപമാനിക്കരുത്​ -കെ.മുരളീധരൻ

തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തി​െൻറ ഭാഗമായിരുന്ന മലബാർ കലാപത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പടയോട്ടം നയിച്ച ധീര രക്തസാക്ഷികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്​ലിയാരുടെയും അനുയായികളുടെയും രക്തസാക്ഷിത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നതെന്ന്​ കെ. മുരളീധരൻ. ഇത്​ ചരിത്രത്തോടുള്ള അധിക്ഷേപമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന 'ഹിജ്റ വിമോചനത്തി​െൻറ സന്ദേശം' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്ര ഗവേഷണ കൗൺസിൽ ചരിത്ര നിരാകരണ കൗൺസിലായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്​ദുൽ അസീസ് മൗലവി അധ്യക്ഷത വഹിച്ചു.

മുത്തുക്കോയ തങ്ങൾ, എ.പി. അബൂബക്കർ ഖാസിമി, കെ.എച്ച്. മുഹമ്മദ് മൗലവി തോന്നയ്ക്കൽ, അഡ്വ എ.എം.കെ. നൗഫൽ, പ്രഫ. കെ.വൈ. മുഹമ്മദ് കുഞ്ഞ്, അഡ്വ. നസീർ ഹുസൈൻ, മുണ്ടക്കയം ഹുസൈൻ മൗലവി, പാച്ചല്ലൂർ ഇസ്മായിൽ മൗലവി, എസ്.എച്ച്. ത്വാഹിർ മൗലവി, കടുവയിൽ എ.എം. ഇർഷാദ് ബാഖവി തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - k muralidharan about malabar Rebellion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.