​ജോൺ ബ്രിട്ടാസ് മോദിക്കും പിണറായിക്കുമിടയിലുള്ള പാലമെന്ന് കെ. മുരളീധരൻ

ന്യൂഡൽഹി: ​ജോൺ ബ്രിട്ടാസ് മോദിക്കും പിണറായിക്കുമിടയിലുള്ള പാലമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കേരളത്തിൽ ബി.ജെ.പി-സി.പി.എം സഖ്യമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കാണാനാവുന്നതെന്നും മുരളീധരൻ പറഞ്ഞു.

സംസ്ഥാനത്തെ കണക്കുകൾ പരിശോധിച്ചാൽ 500ഓളം സീറ്റുകളിൽ ബി.ജെ.പിക്ക് സ്ഥാനാർഥികളില്ല. ഏറ്റവും കരുത്തരെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് ബി.ജെ.പിക്ക് 50 ഇടങ്ങളിൽ സ്ഥാനാർഥികളില്ല. ഇതെല്ലാം അഡ്ജസ്റ്റ്മെന്റാണ്.

മാർക്സിസ്റ്റ് പാർട്ടിയുടെ കരുത്തരായ സ്ഥാനാർഥികൾ ഉള്ളിടത്തെല്ലാം ബി.ജെ.പി ദുർബല സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത്. മറിച്ചും അങ്ങിനെയാണ്. ഇത് വളരെ ക്ളിയറാണ്, ബ്രിട്ടാസ് തന്നെയാണ് മോദിയും പിണറായിയും തമ്മിലുള്ള ചർച്ചകൾക്ക് ഇടനിലക്കാരനായി നിൽക്കുന്നത്.

പിണറായി ഡെൽഹിയിൽ വരുമ്പോൾ ​ബ്രിട്ടാസാണ് അപ്പോയിന്റ്മെൻറ് ഉ​ൾപ്പെടെ ശരിയാക്കി നൽകുന്നതെന്നും മുരളീധരൻ പറഞ്ഞു. പല കാര്യങ്ങളിലും മോദിയുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് ബ്രിട്ടാസാണ്.

കഴിഞ്ഞ ഒക്ടോബർ 10ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി ​പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയപ്പോഴും ഇടനിലക്കാരൻ ബ്രിട്ടാസായിരുന്നു. ഈ ചർച്ചയിലാണ് പി.എം​ ശ്രീയിൽ ഒപ്പുവെക്കാൻ തീരുമാനിച്ചത്. പത്തിന് മുഖ്യമ​ന്ത്രി ഡൽഹിയിലെത്തി ഇരുവരെയും കണ്ടതിന് പിന്നാലെ, 16-ാം തീയതിയാണ് ഉദ്യോഗസ്ഥർ പദ്ധതിക്കായി ഒപ്പുവെച്ചതെന്നും മുരളീധരൻ പറഞ്ഞു. 18ന് മന്ത്രി രാജൻ വിഷയം കാബിനറ്റിൽ ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി കൈമലർത്തിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കേ​ന്ദ്രം ന​ട​പ്പാ​ക്കി​യ പു​തി​യ വി​ദ്യാ​ഭ്യാ​സ ന​വീ​ക​ര​ണ പ​ദ്ധ​തി ‘പി.​എം ശ്രീ’​യി​ൽ ഒ​പ്പു​വെ​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​നും കേ​ന്ദ്ര​ത്തിനു​മി​ട​യി​ൽ മ​ധ്യ​സ്ഥ​നാ​യി നി​ന്ന​ത് സി.​പി.​എം രാ​ജ്യ​സ​ഭാ ക​ക്ഷി നേ​താ​വ് ​ജോ​ൺ ബ്രി​ട്ടാ​സ് ആ​ണെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പാ​ർ​ല​മെ​ന്റി​ൽ വെ​ളി​പ്പെ​ടു​ത്തിയിരുന്നു. സ​ർ​ക്കാ​റു​ക​ൾ​ക്കി​ട​യി​ൽ പാ​ല​മാ​യി നി​ന്ന​തി​ന് ത​ന്റെ അ​ടു​ത്ത സു​ഹൃ​ത്താ​യ​ ജോ​ൺ ബ്രി​ട്ടാ​സി​നോ​ട് വ​ള​രെ​യേ​റെ ന​ന്ദി​യു​ണ്ടെ​ന്നും ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര വേ​ള​യി​ലായിരുന്നു വെളിപ്പെടുത്തൽ.

ഗം​ഭീ​ര പ്ര​സം​ഗ ശൈ​ലി​യി​ലൂ​ടെ സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് ജോ​ൺ ബ്രി​ട്ടാ​സ് നോ​ക്കി​യ​തെ​ന്ന് പ​റ​ഞ്ഞാ​ണ് മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ തു​ട​ങ്ങി​യ​ത്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം, സ​മ​ഗ്ര ശി​ക്ഷ, പി.​എം ശ്രീ ​എ​ന്നി​വ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ത്ര​മാ​ണ് കേ​​​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്. ബ്രി​ട്ടാ​സി​ന്റെ മ​ധ്യ​സ്ഥ​ത്തെ തു​ട​ർ​ന്ന് ഒ​രു​ഘ​ട്ട​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ പി.​എം ശ്രീ ​ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ച​താ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി തു​ട​ർ​ന്നു.

അ​തി​നു​ശേ​ഷം അ​വ​ർ​ക്ക് മേ​ലു​ണ്ടാ​യ സ​മ്മ​ർ​ദ​മെ​ന്താ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ല. ഇ​ത് അ​വ​ർ​ക്കി​ട​യി​ൽ ത​ന്നെ​യു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ്. അ​വ​ർ​ക്കി​ട​യി​ലു​ള്ള ആ​ഭ്യ​ന്ത​ര വൈ​രു​ധ്യം മൂ​ല​മാ​ണ് ഇ​പ്പോ​ൾ പി.​എം ശ്രീ ​ന​ട​പ്പാ​ക്കാ​ത്ത​ത്. സ​ഖ്യ​ക​ക്ഷി​യി​ൽ​നി​ന്നും നി​ങ്ങ​ൾ​ക്ക് വ​ല്ല സ​മ്മ​ർ​ദ​വും കാ​ണു​മെ​ന്നും അ​തി​ന്റെ ഭാ​രം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ ക​യ​റ്റി​വെ​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്നും ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ബ്രി​ട്ടാ​സി​നോ​ടാ​യി ചോ​ദി​ച്ചു. പ്ര​ശ്നം തീ​ർ​ത്ത് തു​ക വാ​ങ്ങി​ക്കൊ​ണ്ടു​പോ​കു​ക​യാ​ണ് വേ​ണ്ട​ത്. കേ​ര​ള​ത്തി​ന് കൊ​ടു​ക്കാ​നു​ള്ള 452 കോ​ടി രൂ​പ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പാ​ക്കു​മെ​ന്ന ഉ​പാ​ധി​യോ​ടെ വി​ട്ടു​കൊ​ടു​ക്കാ​ൻ ത​ങ്ങ​ൾ ഇ​പ്പോ​ഴും ത​യാ​റാ​ണെ​ന്നും ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​റ​ഞ്ഞു.

സ​മ​ഗ്ര ശി​ക്ഷ പ​ദ്ധ​തി 2018ൽ ​കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ​60:40 ഫോ​ർ​മു​ല​യി​ൽ സ​ഹ​ക​രി​ച്ച് തു​ട​ങ്ങി​യ​താ​ണെ​ന്നും അ​തി​നു​ശേ​ഷം 2020ൽ ​തു​ട​ങ്ങി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​വു​മാ​യും 2022ൽ ​തു​ട​ങ്ങി​യ പി.​എം ശ്രീ​യു​മാ​യും ബ​ന്ധി​പ്പി​ച്ച് കേ​ര​ള​ത്തി​നും ബി.​ജെ.​പി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​മു​ള്ള ഫ​ണ്ട് ത​ട​യു​ക​യാ​ണെ​ന്നും ​ചോ​ദ്യ​വേ​ള​യി​ൽ ജോ​ൺ ബ്രി​ട്ടാ​സ് പ​റ​ഞ്ഞു. 2020-2023 വ​ർ​ഷം 348 കോ​ടി അ​നു​വ​ദി​ച്ച​തി​ൽ 178 കോ​ടി​യും 2023- 24 വ​ർ​ഷം 343 കോ​ടി അ​നു​വ​ദി​ച്ച​തി​ൽ 141 കോ​ടി​യും 2024-25 വ​ർ​ഷം 428 കോ​ടി അ​നു​വ​ദി​ച്ച​തി​ൽ വ​ട്ട​പ്പൂ​ജ്യ​വും 2025-26 വ​ർ​ഷം 552 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തി​ൽ 92.41 കോ​ടി രൂ​പ​യും മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ന് ന​ൽ​കി​യ​തെ​ന്ന് ബ്രി​ട്ടാ​സ് പ​റ​ഞ്ഞു. പി.​എം ശ്രീ ​സം​ബ​ന്ധി​ച്ച് പ്ര​ധാ​നോ​ടു​ള്ള ബ്രി​ട്ടാ​സി​ന്റ ചോ​ദ്യം നീ​ണ്ടു​പോ​യ​പ്പോ​ൾ ചോ​ദ്യ​ത്തി​ന് പ​ക​രം വ​ലി​യ പ്ര​സം​ഗം ന​ട​ത്ത​രു​തെ​ന്നും അ​ങ്ങ​നെ​യെ​ങ്കി​ൽ മാ​ത്ര​മേ മ​റ്റു​ള്ള​വ​ർ​ക്കും ചോ​ദി​ക്കാ​ൻ സ​മ​യം കി​ട്ടൂ​വെ​ന്നും രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ റൂ​ളി​ങ് ന​ൽ​കി.

Tags:    
News Summary - K. Muraleedharan says John Brittas is a bridge between Modi and Pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.