മരംമുറി നടന്നത് സി.പി.ഐയുടെ അനുമതിയോടെ എന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: മരംമുറി നടന്നത് സി.പി.ഐയുടെ അനുമതിയോടെ എന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. മരം മുറിയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉത്തരവാദിത്തമുണ്ടെന്ന് മുരളീധരൻ പറഞ്ഞു.

മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അഴിമതി നടത്തില്ലെന്നാണ് തങ്ങൾ കരുതിയിരുന്നത്. സി.പി.ഐ നിർദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാവും ചന്ദ്രശേഖരൻ ഇത്തരത്തിൽ ഉത്തരവിറക്കിയത്. മരം മുറി വിഷയത്തിൽ ഹൈകോടതിയുടെ മേൽനോട്ടത്തിലോ റിട്ടയേർഡ് ജഡ്ജിയെ വെച്ച് ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടു.

സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാറിനെ ബി.ജെ.പി ബ്ലാക് മെയിൽ ചെയ്യുകയാണ്. കൊടകര കേസിൽ സർക്കാർ ബി.ജെ.പിക്ക് വേണ്ടി വീട്ടുവീഴ്ച ചെയ്യുകയാണെന്നും മുരളീധരൻ ആരോപിച്ചു.

Tags:    
News Summary - K Muraleedharan React to Tree Cutting Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.