ഗവർണർ സർ സി.പിയുടെ ചരിത്രം വായിക്കുന്നത് നല്ലതാണ് -കെ. മുരളീധരൻ

കോഴിക്കോട്: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർ സി.പിയുടെ ചരിത്രം വായിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പ ി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്‍റെ ഏകദിന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന ്നു അദ്ദേഹം.


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർ സി.പിയുടെ ചരിത്രം വായിക്കണം. സർ സി.പിയെ വെട്ടിയ നാടാണിത്. അര മൂക ്കുമായി സർ സി.പി നാടുവിട്ട് ഓടിയതാണ് ചരിത്രം. ഗവർണർ റബ്ബർ സ്റ്റാമ്പാണ്. ആരിഫ് മുഹമ്മദ് ഖാനോട് പോലും മറുപടി പറയാത്ത മുഖ്യമന്ത്രി എങ്ങിനെയാണ് മോദിയോടും അമിത് ഷായോടും മറുപടി പറയുക? അധികം കയറി വിലസേണ്ടെന്ന് ഗവർണറോട് മുഖ്യമന്ത്രി പറയണം. സർക്കാറിന്‍റെ നിലപാട് ഗവർണറുടെ മുഖത്ത് നോക്കി മുഖ്യമന്ത്രി പറയണം -മുരളീധരൻ പറഞ്ഞു.

ഹിറ്റ്ലറിന്‍റെയും മുസ്സോളിനിയുടെയും ചരിത്രം മോദിയും അമിത് ഷായും വായിച്ചു നോക്കുന്നത് നല്ലതാണ്. രാജ്യത്തെ ജനസംഖ്യയിലെ പകുതിയോളം ജനങ്ങളെ പുറത്താക്കി ഇവിടെ ഭരിക്കാമെന്ന് കരുതുന്നതിനെക്കാൾ നല്ലത് ആർ.എസ്.എസുകാർ അന്‍റാർട്ടിക്കയിലേക്ക് പോകുന്നതാണ്.
മുസ്​ലിംകൾ അതിഥികളാണെന്നും അതിഥികൾ ആതിഥേയന്‍റെ വർത്തമാനം പറയേണ്ടെന്നുമെല്ലാം ആർ.എസ്.എസ് നേതാക്കൾ പറയുന്നു. തെരഞ്ഞെടുപ്പിൽ അഞ്ച് വർഷം ഭരിക്കാൻ അവകാശം കിട്ടിയെന്ന് കരുതി ഇത് തറവാട്ടു സ്വത്താണോ? രാജ്യത്തെ ജനസംഖ്യയിലെ പകുതിയോളം ജനങ്ങളെ പുറത്താക്കി ഇവിടെ ഭരിക്കാമെന്ന് കരുതുന്നതിനെക്കാൾ നല്ലത് നിങ്ങൾ ഇവിടുന്ന് പോകുന്നതാണ്. അന്‍റാർട്ടിക്കയിലോ മറ്റോ പോയി ഇഷ്ടമുള്ള രാജ്യം ഉണ്ടാക്കിക്കൊള്ളൂ. ഗാന്ധിജിയുടെ ഈ മണ്ണിൽ അവകാശം സ്ഥാപിക്കാൻ വന്നാൽ ജനങ്ങൾ ചെറുത്തു തോൽപ്പിക്കും -മുരളീധരൻ വ്യക്തമാക്കി.

Tags:    
News Summary - k muraleedharan about caa-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.