തന്‍റെ വാർഡിൽ ഇടത് സ്ഥാനാർഥി പരാജയപ്പെട്ടെന്ന പ്രചരണം തോൽവിയുടെ ജാള്യത മറക്കാൻ -കെ.കെ. ശൈലജ

കോഴിക്കോട്: മട്ടന്നൂർ നഗരസഭയിലെ ഇടവേലിക്കൽ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി പരാജയപ്പെട്ടെന്ന വാർത്തയോട് പ്രതികരിച്ച് മുൻ മന്ത്രിയും സി.പി.എം നേതാവുമായ കെ.കെ. ശൈലജ. തോൽവിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ് തന്‍റെ വാർഡിൽ ജയിച്ചെന്ന് പ്രചരിപ്പിക്കുന്നതെന്ന് കെ.കെ. ശൈലജ പറഞ്ഞു.

ഇടവേലിക്കൽ വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ. രജത 661 വോട്ട് ആണ് നേടിയത്. യു.ഡി.എഫ് സ്ഥാനാർഥിക്ക് മൂന്നക്കം പോലും തികച്ചില്ല (81 വോട്ട്). എൽ.ഡി.എഫിന്റെ ഭൂരിപക്ഷം 580 വോട്ട് ആണെന്നും കെ.കെ. ശൈലജ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. കെ.കെ. ശൈലജയുടെ വീട് ഉൾപ്പെടുന്ന വാർഡ് ആണ് ഇടവേലിക്കൽ.

കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ ആറാം തവണയും തുടർച്ചയായി എൽ.ഡി.എഫ് ജയിച്ചതോടെ യു.ഡി.എഫ് കേന്ദ്രങ്ങൾ വീണ്ടും വ്യാജ പ്രചാരണങ്ങൾ തുടങ്ങി. ഞാൻ വോട്ട് ചെയ്ത എന്‍റെ വാർഡിൽ എൽ.ഡി.എഫ് തോറ്റെന്നാണ് പ്രചാരണം.

എന്‍റെ വാർഡ് ഇടവേലിക്കൽ ആണ്. എൽ.ഡി.എഫ് സ്ഥാനാർഥി കെ. രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യു.ഡി.എഫ് സ്ഥാനാർഥിക്ക് മൂന്നക്കം തികയ്ക്കാൻ പോലും കഴിഞ്ഞില്ല കേവലം 81 വോട്ടാണ് യു.ഡി.എഫിനായി പോൾ ചെയ്തത് എൽ.ഡി.എഫിന്റെ ഭൂരിപക്ഷം 580.

എന്നിട്ടും യു.ഡി.എഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോൽവിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ്.

Tags:    
News Summary - K K Shailaja react to Fake Campaign in Mattannur municipality election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT