സോളാർ കമീഷൻ രാഷ്​ട്രീയ കരുവായി -കെ.സി വേണുഗോപാൽ​

ആലപ്പുഴ: സോളാർ കമീഷൻ രേഖകളിലോ കണ്ടെത്തലുകളിലോ ത​​​െൻറ പേരില്ലെന്ന്​ കെ.സി വേണുഗോപാൽ എം.പി. തനിക്കെതിരെ ഒരു തെളിവും ആരും ഹാജരാക്കിയിട്ടില്ല. തെളിവില്ലാതെ കത്തി​​​െൻറ അടിസ്​ഥാനത്തിൽ മാത്രം ത​​​െൻറ പേര്​ ഉൾപ്പെടുത്തിയതിനാൽ കമീഷൻ ആരുടെ​േയാ കരുവാകുകയാണെന്ന്​ ഉൗഹിക്കേണ്ടിയിരിക്കുന്നു. കമീഷ​​​െൻറ ഭാഗത്തു നിന്ന്​ തനിക്ക്​ നീതി കിട്ടിയില്ലെന്നും വേണുഗോപാൽ പറഞ്ഞു. 

ഹാജരാക്കി​െയന്ന്​ പറയപ്പെടുന്ന ഫോൺ രേഖകൾ ആർക്കും പരിശോധിക്കാവുന്നതാണ്​. 56 കോളുകൾ ഒരു വർഷത്തിനിടെയുണ്ടായതാണ്​. ഒരു കോളുപോലും രാത്രി ഒമ്പതുമണിക്കു ശേഷം പോയിട്ടില്ല. കത്ത്​ പ്രസിദ്ധീകരിച്ചതിനെതിരെ എറണാകുളം സി.ജെ.എം കോടതിയിൽ താൻ മാനനഷ്​ടക്കേസ്​ നൽകിയിരുന്നു. അത്​ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുമുണ്ട്​. ഇത്​ രാഷ്​ട്രീയമായി തന്നെ താറടിച്ച്​ കാണിക്കാനുള്ള ശ്രമമാ​െണന്നും വേണുഗോപാൽ ആരോപിച്ചു.  

40 വർഷമായി താൻ പൊതു പ്രവർത്തന രംഗത്തുണ്ട്​. ഇന്നുവരെ ഇത്തരമൊരു ആ​രോപണത്തിനും ഇട വരുത്തിയിട്ടില്ല. ജനപ്രതിനിധി എന്ന നിലയിൽ തന്നെ പരമാവധി ഉപദ്രവിച്ചു. തനിക്കെതിരെ ഒരു സ്വതന്ത്ര സാക്ഷിമൊഴി പോലും ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയാണ്​ കമീഷൻ റിപ്പോർട്ടിന്​ പിറകിലെന്നും വേണുഗോപാൽ ആരോപിച്ചു. 

Tags:    
News Summary - K C Venugopal Against Solar Commission - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.