കേസിൽനിന്ന്​ ഒഴിവാക്കണമെന്ന കെ. ബാബുവി​െൻറ ആവശ്യം കോടതി തള്ളി

മൂവാറ്റുപുഴ: അഴിമതി നിരോധന നിയമപ്രകാരം വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽനിന്ന്​ ഒഴിവാക്കണമ െന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെ. ബാബു നൽകിയ ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി.

കേസിൽനിന്ന്​ ഒഴിവാക്കാൻ കെ. ബാബു പറഞ്ഞിരുന്ന കാര്യങ്ങൾ തെളിവെടുത്ത്​ പരിശോധിക്കേണ്ടതാണെന്ന്​ ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് ജഡ്ജി ബി. കലാം പാഷ കേസ്​ തള്ളിയത്.

2018 മാർച്ച് 18നാണ് കുറ്റപത്രം കോടതി മുമ്പാകെ വിജിലൻസ് സമർപ്പിച്ചത്. 25,82,069 രൂപയുടെ അധിക വരുമാനം ഉണ്ടെന്ന് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. ഇത് വരുമാനത്തേക്കാൾ 49.45 ശതമാനം കൂടുതലാ​െണന്ന്് കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരായി ജാമ്യമെടുത്തശേഷമാണ് വിടുതൽ ഹരജി ഫയൽ ചെയ്തത്.

മന്ത്രിയും എം.എൽ.എയുമാകുമ്പോൾ ടി.എ, ഡി.എ ഇനത്തിൽ ലഭിക്കുന്നത് വരുമാനമാണെന്നും ഇത് പരിഗണിച്ചാൽ വരുമാനത്തിൽ കൂടുതൽ സമ്പാദിച്ചിട്ടില്ലെന്ന് മനസ്സിലാകുമെന്നും അതിനാൽ കേസിൽനിന്ന്​ വിടുതൽ ചെയ്യണമെന്നുമായിരുന്നു പ്രധാന വാദം.

Tags:    
News Summary - K Babu Wealth Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.