കെ. ബാബുവും ബിനാമികളും നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് വിജിലന്‍സ്

കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവും അദ്ദേഹത്തിന്‍െറ ബിനാമികളെന്ന് കരുതുന്നവരും തമ്മില്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി വിജിലന്‍സ്. ബാബുവിന്‍െറ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് കേസില്‍ നിര്‍ണായകമാകുന്ന തെളിവ് ലഭിച്ചത്. ബിനാമികളെന്ന് കണ്ടത്തെി കേസെടുത്ത ബാബുറാം, മോഹനന്‍ എന്നിവരുമായി ബാബു നിരന്തരം ബന്ധപ്പെട്ടിരുന്നെന്നാണ് വ്യക്തമായിരിക്കുന്നത്. മൊബൈല്‍ സേവനദാതാക്കള്‍ക്ക് അപേക്ഷ നല്‍കിയാണ് അന്വേഷണസംഘം കോള്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഒരു വര്‍ഷത്തിനിടെ ബാബുവും ബാബുറാമും 150ലേറെ തവണ ഫോണ്‍ ചെയ്തിരുന്നെന്നാണ് രേഖകളില്‍നിന്ന് വ്യക്തമായത്.
അതിനിടെ, ബാബുവിനുവേണ്ടി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയെന്ന് കരുതപ്പെടുന്ന ബാബുറാമിനെ വിജിലന്‍സ് ചൊവ്വാഴ്ച പ്രാഥമികമായി ചോദ്യംചെയ്തു. കതൃക്കടവിലെ വിജിലന്‍സ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ഡിവൈ.എസ്.പി കെ.ആര്‍. വേണുഗോപാലന്‍ ചോദ്യംചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകളുടെയും തുടര്‍ പരിശോധനകളില്‍ ലഭിച്ച രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. ഈ വിശദീകരണങ്ങള്‍ കൂടുതല്‍ പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യാനാണ് വിജിലന്‍സ് ഉദ്ദേശിക്കുന്നത്.
Tags:    
News Summary - k babu vigilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.