കെ. ബാബുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെ വിജിലന്‍സ് തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. വ്യവസായി വി.എം. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി. നേരത്തേ ബാബുവിനെതിരെ ത്വരിത പരിശോധന നടത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ത്വരിത പരിശോധനയില്‍ അദ്ദേഹം നല്‍കിയ മൊഴിയിലെ വിശദീകരണം തൃപ്തികരമല്ളെന്ന് കാണിച്ചാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ച എറണാകുളം വിജിലന്‍സ് ആസ്ഥാനത്ത് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച ഹാജരാകാനാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ബാബു അസൗകര്യം അറിയിക്കുകയായിരുന്നു. ബാര്‍ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടത്തെിയിട്ടുണ്ട്. തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിന്‍െറ ഭാഗമായാണ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

Tags:    
News Summary - k babu questioning vijilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.