കോവിഡ് 19 പ്രതിരോധത്തിനായി ജ്യോതി ലാബ്‌സ് അഞ്ചു കോടി രൂപ നല്‍കും

കൊച്ചി: കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി ജ്യോതി ലാബ്‌സ് അഞ്ചു കോടി രൂപ സംഭാവന ചെയ്യുമെന്ന് ചെയര്‍മാനും മാന േജിങ് ഡയറക്ടറുമായ എം.പി. രാമചന്ദ്രന്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപയും മഹാരാഷ്​ട്ര, അസം മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും പി.എം കെയേഴ്‌സ് ഫണ്ടിലേക്കും ഓരോ കോടി രൂപ വീതവുമാണ് നല്‍കുക. മുന്‍പൊന്നുമില്ലാത്ത രീതിയിലെ പ്രതിസന്ധിയാണ്​ നേരിടുന്നതെന്നും ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ പിന്തുണക്കാനായി എല്ലാവരും തയാറാകേണ്ട സമയമാണിതെന്നും എം.പി. രാമചന്ദ്രന്‍ പറഞ്ഞു.

Tags:    
News Summary - Jyothi Labs Donates Five Crore For Covid Relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.