തിരുവനന്തപുരം: കേന്ദ്രനിയമത്തിനെതിരെ കോടതിയെ സമീപിക്കാൻ സർക്കാർ ഗവർണറുടെ മുൻകൂർഅനുമതി വാങ്ങേണ്ടതില്ലെന്ന് മുൻ കേരള ഗവർണറും സുപ്രീംകോടതി ചീഫ് ജസ്റ്റ ിസുമായിരുന്ന ജസ്റ്റിസ് പി. സദാശിവം. എന്നാൽ സുപ്രധാന വിഷയങ്ങൾ ഗവർണറെ അറിയിക്ക ുന്നതാണ് ഉചിതം. ഇത് മര്യാദയുടെ ഭാഗമാണെന്നും ദൈനംദിനകാര്യങ്ങൾ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ പോയ സർക്കാർനടപടി നിയമവിരുദ്ധവും ചട്ടലംഘനവുമാണെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാെൻറ നിലപാട് സർക്കാറും ഗവർണറുമായി രൂക്ഷഭിന്നതക്ക് വഴിവെച്ചിരിക്കെയാണ് ജസ്റ്റിസ് പി. സദാശിവം നിലപാട് വ്യക്തമാക്കിയത്.
ദൈനംദിന ഭരണകാര്യങ്ങൾ ഗവർണറെ അറിയിച്ച് സംസ്ഥാന സർക്കാർ അനുമതി വാങ്ങേണ്ടതില്ല. ഭരണഘടനാപരമായി സംസ്ഥാനത്തിെൻറ തലവനാണ് ഗവർണർ. ഇൗ നിലയിൽ എല്ലാ വിഷയങ്ങളും ഗവർണറെ അറിയിക്കുന്നത് പതിവാണ്.
നിയമമന്ത്രിയോ ചീഫ് സെക്രട്ടറിയോ ആണ് വിവരങ്ങൾ അറിയിക്കാറുള്ളത്. ചിലപ്പോൾ മുഖ്യമന്ത്രിതന്നെ കാര്യങ്ങൾ അറിയിക്കാറുണ്ടായിരുന്നു. കേരള ഗവർണറായിരുന്ന കാലത്ത് അങ്ങനെയാണ് കാര്യങ്ങൾ പോയിരുന്നത്. ഗവർണറുടെ വാർത്തസമ്മേളനം കേട്ടുേകൾവിയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.