Posted On
date_range Updated On
date_range പ്രത്യേക ആദരം വേണ്ടെന്ന് ഗവര്‍ണര്‍
കൊച്ചി: ജനാധിപത്യക്രമത്തില്‍ തനിക്ക് പ്രത്യേക ആദരം വേണ്ടെന്ന് ഗവര്‍ണര്‍. പ്രസ്ക്ളബ് സുവര്‍ണ ജൂബിലി ഉദ്ഘാടന വേദിയില്‍ ഗവര്‍ണറെ ‘ഹിസ് എക്സലന്‍സി’ എന്ന് അഭിസംബോധന ചെയ്തതോടെയാണ് ഗവര്‍ണര്‍ ഇക്കാര്യത്തിലുള്ള തന്‍െറ വിയോജിപ്പ് വ്യക്തമാക്കിയത്. ഗവര്‍ണറായി ചുമതലയേറ്റയുടന്‍, തന്നെ ഹിസ് എക്സലന്‍സി എന്ന് അഭിസംബോധന ചെയ്യരുതെന്ന് വാര്‍ത്തക്കുറിപ്പ് ഇറക്കിയിരുന്നു. മിസ്റ്റര്‍ എന്നോ മുന്‍ ജസ്റ്റിസ് എന്നോ അഭിസംബോധന ചെയ്യലാണ് തനിക്കിഷ്ടം. വേദിയില്‍ ഗവര്‍ണര്‍ക്കായി പ്രത്യേകതരം കസേര ഒരുക്കുന്നതും ശരിയല്ളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.