ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനെതിരായ ഹൈകോടതി നടപടി സുപ്രീംകോടതി തടഞ്ഞു

ന്യൂഡല്‍ഹി: ജല്ലിക്കെട്ട് നിരോധിച്ച് ഉത്തരവിട്ട മലയാളിയായ സുപ്രീംകോടതി മുന്‍  ജഡ്ജി ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന് മദ്രാസ് ഹൈകോടതി അയച്ച നോട്ടീസ് സുപ്രീംകോടതി റദ്ദാക്കി. ജല്ലിക്കെട്ട് നിരോധിക്കാനായി സുപ്രീംകോടതിയില്‍ നിയമയുദ്ധം നടത്തിയ മൃഗസ്നേഹികളുടെ സംഘടനയായ ‘പേട്ട’യില്‍നിന്ന് ‘മാന്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡ് വാങ്ങിയതിനാണ് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് നോട്ടീസ് അയച്ചത്.

ചൊവ്വാഴ്ച മധുര ബെഞ്ച് കേസ് കേള്‍ക്കാനിരിക്കെയാണ് സുപ്രീംകോടതി ഇടപെടല്‍.  സുപ്രീംകോടതി മുന്‍ ജഡ്ജിക്കെതിരെ മദ്രാസ് ഹൈകോടതിയെ സമീപിച്ച ജല്ലിക്കെട്ട് പ്രേമി ശാലൈ ചക്രപാണിക്ക് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തു. 2015ലാണ് അദ്ദേഹം അവാര്‍ഡ് സ്വീകരിച്ചത്. തനിക്കെതിരെ ഹൈകോടതി സ്വീകരിച്ച നടപടിക്കെതിരെ വെള്ളിയാഴ്ചയാണ് ജസ്റ്റിസ് രാധാകൃഷ്ണന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സുപ്രീംകോടതി ജഡ്ജിയായി വിരമിച്ചശേഷം അത്തരമൊരു അവാര്‍ഡ് സ്വീകരിക്കുന്നതില്‍ തനിക്ക് ഭരണഘടനാപരമായ തടസ്സമില്ളെന്നാണ് ജസ്റ്റിസ് രാധാകൃഷ്ണന്‍െറ വാദം.
ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന് നല്‍കിയ അവാര്‍ഡ് തിരിച്ചുവാങ്ങണമെന്നാണ് ജല്ലിക്കെട്ട് പ്രേമിയുടെ ആവശ്യം.

Tags:    
News Summary - justice KR Radhakrishanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.