വിശ്വനാഥന് നീതി; ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു

കൽപറ്റ: കോഴിക്കാട് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുവെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദിവാസി യുവാവ് വിശ്വനാഥന് നീതി ഉറപ്പാക്കുകയെന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. ഡോ. പി.ജി. ഹരി കൺവീനറായും കെ.വി. പ്രകാശ്, അരുൺ ദേവ്, എ.എം.എ. ലത്തീഫ് എന്നിവർ ജോയന്റ് കൺവീനർമാരായും സോഷ്യൽ മീഡിയ കോഓഡിനേറ്ററായി ഷാന്റോ ലാലും ഉൾപ്പെടുന്ന ആക്ഷൻ കൗൺസിലാണ് രൂപവത്കരിച്ചത്.

വിശ്വനാഥന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും കൗൺസിലിന്‍റെ ഭാഗമാണ്. ആക്ഷൻ കൗൺസിൽ മുൻകൈയെടുത്ത് വിശ്വനാഥന്‍റെ നീതിക്കായി നിയമോപദേശക സമിതി രൂപവത്കരിക്കാനും സമരപ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചതായി കൺവീനർ പി.ജി. ഹരി അറിയിച്ചു.

ലോക്കൽ പൊലീസിന്‍റെ അന്വേഷണത്തിൽ കേസിന് തുമ്പാവാത്ത സാഹചര്യത്തിൽ കഴിഞ്ഞദിവസമാണ് അന്വേഷണം കൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഡി.ജി.പി ഉത്തരവിറക്കിയത്. 

Tags:    
News Summary - Justice for Viswanathan; Action Council formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.