ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം കേരള ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കേരള ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീമിനെ നിയമിച്ചു. ചീ​ഫ്​ ജ​സ്​​റ്റി​ സ്​ ആ​യി​രു​ന്ന ജ​സ്​​റ്റി​സ്​ ഋ​ഷി​കേ​ശ്​ റോ​യ്​ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യാ​യി സ്ഥ​ലം​മാ​റി പോ​യ ഒ​ഴ ി​വി​ലേ​ക്കാ​ണ്​ നി​യ​മ​നം. ഇതുകൂടാതെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെ ഹൈകോടതികളിലും ആക്ടിങ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. ഇവിടങ്ങളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയോഗിച്ച ഒഴിവിലാണ് നിയമനം.

പഞ്ചാബ് ഹരിയാന ഹൈകോടതിയിൽ ജസ്റ്റിസ് രാജീവ് ശർമ, രാജസ്ഥാൻ ഹൈകോടതിയിൽ മുഹമ്മദ് റഫീഖ്, ഹിമാചൽ പ്രദേശ് ഹൈകോടതിയിൽ ധരംചന്ദ് ചൗധരി എന്നിവരെയാണ് നിയമിച്ചത്.

മ​ദ്രാ​സ്​ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ വി​ജ​യ കെ. ​ത​ഹി​ൽര​മ​ണിയുടെ ​രാജി രാഷ്ട്രപതി ഒൗ​ദ്യോ​ഗി​ക​മാ​യി അംഗീകരിച്ച സാഹചര്യത്തിൽ ഇവിടെ മുതിർന്ന ജഡ്ജി വിനീത് കോത്താരിക്ക് ചീഫ് ജസ്റ്റിസിന്‍റെ താൽകാലിക ചുമതല നൽകിയിട്ടുണ്ട്.

2009ൽ ​ഹൈ​കോ​ട​തി ജ​ഡ്​​ജി​യാ​യ ജ.​ ​അ​ബ്​​ദു​ൽ റ​ഹീം ഹൈ​കോ​ട​തി​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന ന്യാ​യാ​ധി​പ​നാ​ണ്. 1983ലാ​ണ്​ അ​ഭി​ഭാ​ഷ​ക​നാ​യി ഹൈ​കോ​ട​തി​യി​ൽ പ്രാ​ക്​​ടീ​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. ഗ​വ. പ്ലീ​ഡ​ർ, സീ​നി​യ​ർ ഗ​വ. പ്ലീ​ഡ​ർ ത​സ്​​തി​ക​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ കേ​ര​ള ലീ​ഗ​ൽ സ​ർ​വി​സ്​ അ​തോ​റി​റ്റി എ​ക്​​സി. ചെ​യ​ർ​മാ​നാ​ണ്. പെ​രു​മ്പാ​വൂ​ർ വെ​സ്​​റ്റ്​ വെ​ങ്ങോ​ല​യി​ൽ മു​ൻ വി​ൽ​പ​ന നി​കു​തി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ പ​രേ​ത​നാ​യ പി.​കെ. ആ​ലി​പ്പി​ള്ള​യു​ടെ​യും പ​രേ​ത​യാ​യ കു​ഞ്ഞു​ബീ​വാ​ത്തു​വി​​​െൻറ​യും മ​ക​നാ​ണ്. വെ​ങ്ങോ​ല ശാ​ലേം സ്​​കൂ​ൾ, തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ്​ കോ​ള​ജ്, കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജ്, എ​റ​ണാ​കു​ളം ഗ​വ. ലോ ​കോ​ള​ജ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം.

പാ​ത​യോ​ര പൊ​തു​യോ​ഗ​ങ്ങ​ളും പ​രി​പാ​ടി​ക​ളും നി​രോ​ധി​ച്ചും ക​ര​ൾ​രോ​ഗം ബാ​ധി​ച്ച ഒ​ന്ന​ര വ​യ​സ്സു​കാ​രി​യു​ടെ ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ സാ​ധ്യ​മാ​ക്കി​യു​മു​ള്ള വി​ധി​ക​ള​ട​ക്കം നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ വി​ധി​ന്യാ​യ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - justice ck abdul rahim appointed as kerala high court acting chief justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.