Posted On
date_range Updated On
date_range ജൂണിലെ റേഷൻ ജൂലൈ രണ്ടു വരെ വിതരണം നീട്ടി
തിരുവനന്തപുരം: ജൂണ്‍ മാസത്തെ റേഷൻ വിതരണം ജൂലൈ രണ്ടുവരെ നീട്ടി. ജൂലൈ മൂന്നിന് തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾക്ക് അവധിയായതിനാൽ നാലു മുതലായിരിക്കും ജൂലൈയിലെ റേഷന്‍ വിതരണം ആരംഭിക്കുക.
ജൂണ്‍ മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാര്‍ഡുടമകളും തങ്ങളുടെ വിഹിതം ജൂലൈ രണ്ടിനകം കൈപ്പറ്റണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.