അയ്യപ്പഭക്തരില്‍നിന്ന് അമിതവില ഈടാക്കിയ ജ്യൂസ് സ്റ്റാളിന് പിഴ

ശബരിമല: അയ്യപ്പഭക്തരില്‍നിന്ന് അമിതവില ഈടാക്കിയ ജ്യൂസ് സ്റ്റാളിന് 5000 രൂപ പിഴ ചുമത്തി. പാണ്ടിതാവളത്തു പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാളിനാണ് വില വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താതെ അയ്യപ്പ ഭക്തരില്‍നിന്ന് അമിതവില ഈടാക്കിയതിന് പ്രത്യേക സ്‌ക്വാഡിന്റെ പരിശോധനയെത്തുടര്‍ന്നു പിഴ ചുമത്തിയത്.

അനധികൃതമായി മൊബൈല്‍ ചാര്‍ജിങ് സെന്റര്‍ പ്രവര്‍ത്തിച്ചതായി കഴിഞ്ഞദിവസത്തെ പരിശോധനയില്‍ കണ്ടെത്തിയ പാണ്ടിത്താവളത്തെ സ്ഥാപനത്തിന് കെ.എസ്.ഇ.ബി.16000 രൂപ പിഴയും ചുമത്തി.

തുടര്‍ന്നുള്ള ദിവസങ്ങളിലും സന്നിധാനത്തും പരിസരങ്ങളിലുമുള്ള വ്യാപാരശാലകളില്‍ കര്‍ശനപരിശോധന നടത്തുമെന്നു ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.

Tags:    
News Summary - Juice stall fined for overcharging Ayyappa devotees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT