കോഴിക്കോട്: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരെ സുപ്രീംകോടതി സ്വീകരിച്ച കോടതിയലക്ഷ്യ നടപടിയും കുറ്റക്കാരനാണെന്ന കണ്ടെത്തലും രാജ്യത്തെ നീതിന്യായ സംവിധാനത്തിെൻറ അടിസ്ഥാന തത്ത്വങ്ങളെ തകർക്കുന്നതാണെന്ന് അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യ പ്രസ്താവനയിൽ പറഞ്ഞു.
ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വ്യക്തിസ്വാതന്ത്ര്യം പൂർണമായും നിഷേധിക്കുന്നതാണ് കോടതി നടപടി. ന്യായാധിപരുടെ പദവിക്ക് യോജിക്കാത്ത പ്രവർത്തനങ്ങളെ വിമർശിക്കുന്നത് കോടതിയെ അവഹേളിക്കുന്നതായി വ്യാഖ്യാനിക്കുന്നത് അപകടകരമാണ്. നീതിന്യായ വ്യവസ്ഥയെ തന്നെ തകർക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ പൊതുസമൂഹവും രംഗത്തുവരേണ്ടതുണ്ടെന്നും ജസ്റ്റീഷ്യ സംസ്ഥാന എക്സിക്യൂട്ടിവ് പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് അഡ്വ. അഹമ്മദ് കുട്ടി പുത്തലത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ അഡ്വ. താഹ എം. ഹരിപ്പാട്, അഡ്വ. പി. ഫൈസൽ, അഡ്വ. എം.സി. അനീഷ്, അഡ്വ. എം.കെ. മുഫീദ്, അഡ്വ. എം.എം അലിയാർ, അഡ്വ.സി.എം മുഹമ്മദ് ഇക്ബാൽ, അഡ്വ. സജീബ് കൊല്ലം , അഡ്വ. കെ . സുബീർ, അഡ്വ. അമീൻ ഹസൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.