തോമസ്​ ചാണ്ടിയുടെ ഹരജി: ജസ്​റ്റിസ്​ സാപ്രയും പിന്മാറി

ന്യൂഡൽഹി: കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട്​ കേരള ​ൈ​ഹകോടതി നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന്​​ ആവശ്യപ്പെട്ട്​ മുൻ മന്ത്രി തോമസ്​ ചാണ്ടി നൽകിയ ഹരജി പരിഗണിക്കുന്നതിൽ വീണ്ടും സുപ്രീംകോടതി  ജഡ്​ജിയുടെ പിന്മാറ്റം. ഹരജി വെള്ളിയാഴ്​ച പരിഗണിക്കാനിരിക്കേയാണ്​ ജസ്​റ്റിസ്​ അഭയ്​ മനോഹർ സാപ്ര​​ പിന്മാറിയത്​. നേരത്തേ, ഹരജി കേൾക്കുന്നതിൽനിന്ന്​ ജസ്​റ്റിസ്​ എ.എം. ഖാൻവിൽക്കറും പിന്മാറിയിരുന്നു. 

ഹരജി വെള്ളിയാഴ്​ച പുതിയ ​െബഞ്ചിന്​ കീഴിൽ പരിഗണിക്കും. ജസ്​റ്റിസ്​ ഖാൻവിൽകർ പിന്മാറിയതിനെ തുടർന്നാണ്​ ജസ്​റ്റിസ്​ സാപ്രയുടെ ബെഞ്ചിന്​ ഹരജി കൈമാറിയിരുന്നത്​. എന്നാൽ, ത​​െൻറ ഹരജി ജസ്​റ്റിസ്​ അഭയ്​ മനോഹർ സാപ്രയുടെ ബെഞ്ചിന്​ കീഴിൽനിന്ന്​ മാറ്റിത്തരണമെന്ന്​ ആവശ്യപ്പെട്ട്​ തോമസ്​ ചാണ്ടി ചീഫ്​ ജസ്​റ്റിസിന്​ കത്തയച്ചിരുന്നു. ഇത്​ തള്ളിയ സുപ്രീം​േകാടതി സാപ്രയുടെ ബെഞ്ചിനുതന്നെ നൽകുകയായിരുന്നു. അതിനിടയിലാണ്​ വീണ്ടും ജഡ്​ജിയുടെ പിന്മാറ്റം.  മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹതഗിയാണ് തോമസ് ചാണ്ടിക്കുവേണ്ടി ഹാജരായത്. തിങ്കളാഴ്ച രോഹതഗി വാദം ആരംഭിച്ചപ്പോള്‍തന്നെ താന്‍ കേസ് കേള്‍ക്കുന്നില്ലെന്ന് വ്യക്​തമാക്കി ജസ്​റ്റിസ്​ സാപ്ര  പിൻവാങ്ങുകയായിരുന്നു.  

Tags:    
News Summary - Judge removed from hear thomas chandi case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.