രക്തസാക്ഷികളുടെ ഭാര്യമാർ: രമക്ക് കരുത്തേകാൻ ഉമയും വേണം - തൃക്കാക്കരയിൽ യു.ഡി.എഫിനെ പിന്തുണച്ച് ജോയ് മാത്യു

കോഴിക്കോട്: തൃക്കാക്കരയിൽ യു.ഡി.എഫിനെ പിന്തുണച്ച് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രക്തസാക്ഷികളുടെ ഭാര്യമാർ എന്ന തലക്കെട്ടിൽ എഴുതിയ പോസ്റ്റിൽ വിശ്വസിച്ച പാർട്ടിയുടെ വെട്ടുകളേറ്റുവീണ യോദ്ധാവിന്റെ ഭാര്യയാണ് രമയെന്ന് ജോയ് മാത്യു കു​റിച്ചു. പടക്കളത്തിൽ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യയാണ് ഉമ. തലയുയർത്തിപ്പിടിച്ച് നിയമസഭയിൽ എത്തിയ രമക്ക് കരുത്തേകാൻ ഉമ കൂടി വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തതെന്നാണ് ജോയ് മാത്യു പോസ്റ്റ് ചെയ്തത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രക്തസാക്ഷികളുടെ

ഭാര്യമാർ

----------------------

ഒരാൾ വിശ്വസിച്ച പാർട്ടിയുടെ

വെട്ടുകളേറ്റ് വീണ

യോദ്ധാവിന്റെ ഭാര്യ

മറ്റൊരാൾ

പടക്കളത്തിൽ

സ്വയം എരിഞ്ഞടങ്ങിയ

പോരാളിയുടെ ഭാര്യ

ആദ്യം പറഞ്ഞയാൾ

യുഡിഎഫിനൊപ്പം

മൽസരിച്ചു ജയിച്ചു

തലയുയർത്തിപിടിച്ച്

നിയമസഭയിൽ എത്തിയ

ഒരേയൊരു സ്ത്രീ -രമ

ഇനിയുള്ളത് മത്സര രംഗത്തുള്ള ഉമ

രമയ്ക്ക് കരുത്തേകാൻ

ഉമകൂടി വേണം എന്ന്

ഏത് മലയാളിയാണ്

ആഗ്രഹിക്കാത്തത് !

Tags:    
News Summary - Joy mathew gave support to UDF in thrikkakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.