രാഹുൽ ഗാന്ധിയാണ്​ ഏറ്റവും വലിയ ഇടതുപക്ഷ നേതാവ്​, ചെന്നിത്തലക്ക്​ മുമ്പിൽ 14ഓളം വിഷയങ്ങളിൽ സർക്കാർ പിന്തിരിഞ്ഞോടി -ജോയ്​ മാത്യൂ

കോഴിക്കോട്​: ഇന്ത്യയിലെ ഏറ്റവും ഉന്നതനായ ഇടതുപക്ഷ നേതാവ്​ രാഹുൽ ഗാന്ധിയാണെന്നും പ്രതിപക്ഷനേതാവെന്ന നിലയിൽ രമേശ്​ ചെന്നിത്തല മികച്ച പ്രകടനമാണ്​ നടത്തിയതെന്നും നടനും സാംസ്​കാരിക പ്രവർത്തകനുമായ ജോയ്​ മാത്യൂ. മനുഷ്യനന്മക്കായും പുരോഗമന ആശയങ്ങൾക്കായും പ്രവർത്തിക്കുന്നവരാണ്​ ഇടതുപക്ഷമെന്നും കേരളത്തി​ലെ കമ്യൂണിസ്റ്റ്​ പാർട്ടികൾ ഈ ദൗത്യം ചെയ്യുന്നില്ലെന്നും ജോയ്​മാത്യൂ ഒരു അഭിമുഖത്തിൽ പറഞ്ഞു.

പ്രതിപക്ഷ​ നേതാവ്​ എന്ന നിലയിൽ രമേശ്​ ചെന്നിത്തല ഏറ്റവും മികച്ച പ്രകടനമാണ്​ നടത്തിയത്. സ്​പ്രിൻക്ലർ, ആഴക്കടൽ കരാർ, ബ്രൂവറി അടക്കമുള്ള 14ഓളം കാര്യങ്ങളിൽ ചെന്നിത്തലക്കു മുമ്പിൽ സർക്കാറിന്​ പിന്തിരിഞ്ഞ്​ ഓടേണ്ടി വന്നു. കഴിഞ്ഞ യു.ഡി.എഫ്​ ഭരണകാലത്ത്​ എൽ.ഡി.എഫിന്​ ഇതുപോലെ ഒരു വിഷയവും ഉയർത്താനായില്ല. ചെന്നിത്തലയെ മാധ്യമങ്ങൾ അവഗണിച്ചുവെന്നും കോമാളിയായി ചിത്രീകരിച്ചെന്നും ജോയ്​ മാത്യൂ പറഞ്ഞു.

കേരളത്തിൽ ഇപ്പോൾ നടക്കുന്നത്​ ബിംബാരാധനയാണെന്നും ബുദ്ധി ജീവികൾ ഇടതുപക്ഷത്തെ തിരുത്തുന്നില്ലെന്നും ​ജോയ്​ മാത്യൂ കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.