മാണി അഴിമതിക്കാരൻ പരാമർശം; യു.ഡി.എഫ് മുതലെടുക്കുകയാണെന്ന് ജോസ് കെ. മാ‍ണി

തി​രു​വ​ന​ന്ത​പു​രം: കെ.​എം.​മാ​ണി അ​ഴി​മ​തി​ക്കാ​ര​നാ​യി​രു​ന്നു​വെ​ന്ന സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്‍റെ പ​രാ​മ​ർ​ശ​വു​മാ​യി ബ​ന്ധ​പ്പെ‌​ട്ട് സി​.പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍റെ മ​റു​പ​ടി തൃ​പ്തി​ക​ര​മെ​ന്ന് ജോ​സ് കെ. ​മാ​ണി. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യോ​ഗ​ത്തി​ലാ​ണ് ജോ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കോടതിയില്‍ നടന്ന കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. കെ.എം മാണിയോട് എന്നും അനുകൂല നിലപാടാണ് ഇടത് മുന്നണിക്കുള്ളതെന്നും വിഷയം യു.ഡി.എഫ് നേതാക്കള്‍ മുതലെടുക്കുകയാണെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

സുപ്രീംകോടതിയില്‍ കെ.എം മാണി എന്ന പേര് പരാമര്‍ശിച്ചിട്ടില്ലെന്നും കോടതിയിലെ കാര്യങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് വിഷയത്തില്‍ എ. വിജയരാഘവന്‍ പ്രതികരിച്ചത്. യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരമാണ് നിയമസഭയില്‍ നടന്നത്. ആ നിലയിലാണ് കാര്യങ്ങളെ കാണേണ്ടതെന്നായിരുന്നു വഎ. വിജയരാഘവന്‍റെ വിശദീകരണം.

Tags:    
News Summary - Jose K Mani says UDF is taking advantage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.