Posted On
date_range Updated On
date_range വാക്സിൻ ചലഞ്ചിൽ പങ്കാളിയായി ജോസ് കെ. മാണി; നൽകിയത് മകളുടെ വിവാഹത്തിന് മാറ്റിെവച്ച തുകയിൽനിന്ന്
കോട്ടയം: എല്ലാവർക്കും സൗജന്യമായി വാക്സിൻ എത്തിക്കുക എന്ന ദൗത്യത്തോടെ സർക്കാർ പ്രവർത്തിക്കുമ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വാക്സിൻ ചലഞ്ചിൽ പങ്കാളിയായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി.
എല്ലാ കേരള കോൺഗ്രസ് പ്രവർത്തകരും, പൊതുജനങ്ങളും തങ്ങളാൽ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
മകളുടെ വിവാഹച്ചടങ്ങുകൾക്കായി മാറ്റിവെച്ച തുകയിൽ നിന്ന് 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. മകളുടെ വിവാഹ ചടങ്ങ് നിലവിലെ സാഹചര്യത്തിൽ കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.