തീരുമാനം രാഷ്​ട്രീയ അനീതി; പുറത്താക്കിയത്​ കെ.എം. മാണിയെ -ജോസ്​ കെ. മാണി

കോട്ടയം: കേരള കോൺഗ്രസ്​ ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫ്​ പുറത്താക്കിയത്​ രാഷ്​ട്രീയ അനീതിയാണെന്ന്​ ജോസ്​ കെ. മാണി. ഐക്യജനാധിപത്യമുന്നണിയെ കെട്ടിപ്പടുത്ത കെ.എം. മാണിയെയാണ്​ പുറത്താക്കിയത്​. പ്രതി​സന്ധി രാഷ്​ട്രീയത്തിലും പിന്തുണച്ചുപോന്ന മാണിയുടെ രാഷ്​ട്രീയത്തെയാണ്​ പുറത്താക്കിയത്​. ഈ തീരുമാനം​ അനീതിയാ​െണന്നും ജോസ്​ കെ. മാണി പറഞ്ഞു.

അടിച്ചേൽപ്പിക്കുന്നതല്ല ധാരണ. ഇല്ലാത്ത ധാരണ ഉണ്ടെന്ന്​ പറഞ്ഞാണ്​ യു.ഡി.എഫി​െൻറ നടപടി. നാളത്തെ സ്​റ്റിയറിങ്​ കമ്മിറ്റിയിൽ ഭാവി കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും കേരള കോൺഗ്രസി​െൻറ ആത്മാഭിമാന പ്രശ്​നമാണെന്നും ജോസ്​ കെ.മാണി കൂട്ടിച്ചേർത്തു. ജോസ്​ കെ. മാണി പാർട്ടി ഓഫിസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ്​ ഇക്കാര്യം.

കേരള കോൺഗ്രസ്​ ജോസ്​ വിഭാഗ​ത്തെ യു.ഡി.എഫിൽ നിന്ന്​ പുറത്താക്കിയതി​െൻറ പശ്ചാത്തലത്തിലായിരുന്നു വാർത്തസമ്മേളനം. കോട്ടയം ജില്ല പ്രസിഡൻറ്​ സ്ഥാനം രാജി വെച്ച്​ ജോസഫ്​ വിഭാഗത്തിന്​ നൽകണമെന്ന യു.ഡി.എഫ്​ തീരുമാനം അനുസരിക്കാൻ തയാറാകാതിരുന്നതിനെ തുടർന്നാണ്​​ നടപടി.

ജോസ്​. കെ. മാണി വിഭാഗത്തിന്​ യു.ഡി.എഫിൽ തുടരാൻ അർഹതയില്ലെന്ന്​ മുന്നണി കൺവീനർ ​െബന്നി ബെഹന്നാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസിൻെറയും മറ്റ്​ ഘടകകക്ഷികളുടേയും കൂട്ടായ തീരുമാനമാണിത്. ഇനി ​ജോസ്​ കെ.മാണി വിഭാഗവുമായി ചർച്ചയില്ല. യു.ഡി.എഫ്​ യോഗത്തിലേക്ക്​ അവരെ വിളിക്കില്ലെന്നും ബെന്നി ബഹന്നാൻ വ്യക്തമാക്കി.

യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള കോട്ടയം ജില്ല പഞ്ചായത്തിൽ അവസാന ഒരുവർഷം കേരള കോൺഗ്രസിന് എന്ന യു.ഡി.എഫിലെ നേരത്തേയുള്ള ധാരണ അനുസരിച്ച് 2019 ജൂലൈയിലാണ് കോൺഗ്രസ് സ്ഥാനം രാജിവെച്ചത്. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ പ്രസിഡൻറ് സ്ഥാനത്തിനായി പോരടിച്ചെങ്കിലും കോൺഗ്രസ് ഇടപെട്ട് ജോസ് വിഭാഗത്തിലെ അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കലിന് അനുകൂല നിലപാട് എടുപ്പിക്കുകയായിരുന്നു.

തുടർന്ന്​ നിരവധി തവണ ഈ വിഷയത്തിൽ ചർച്ച നടത്തുകയും ജോസ്​ വിഭാഗവും ജോസഫ്​ വിഭാഗവും ഭരണം പങ്കിടണമെന്ന്​ യു.ഡി.എഫ്​ ധാരണയിലെത്തുകയും ചെയ്​തിരുന്നു. എന്നാൽ ജോസ്​ വിഭാഗം രാജി വെക്കാൻ തയാറാവാത്തതിനാൽ ജോസഫ്​ വിഭാഗം ഈ വിഷയം മുന്നണിയിൽ ഉയർത്തുകയായിരുന്നു. പല തവണ ചർച്ച നടത്തിയെങ്കിലും വഴങ്ങാൻ ജോസ്​ വിഭാഗം തയാറായില്ല. ഇത്തരത്തിൽ ഒരു ധാരണയില്ലെന്നാണ്​ ജോസ്​ വിഭാഗം പറയുന്നത്​. യാതൊരു വിധത്തിലും മുന്നണി തീരുമാനത്തിന്​ വഴങ്ങാതായതോടെയാണ്​ യു.ഡി.എഫ്​ ജോസ്​ വിഭാഗത്തെ മുന്നണിയിൽ നിന്ന്​ പുറത്താക്കാൻ തീരുമാനിച്ചത്.

യു.ഡി.എഫ ് തീരുമാനത്തെ ജോസഫ്​ വിഭാഗം സ്വാഗതം ചെയ്​തു. അതേസമയം, മുന്നണി ചേരാതെയെടുത്ത തീരുമാനമാണിതെന്ന്​ ജോസ്​ വിഭാഗം വ്യക്തമാക്കി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.