കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയെ ഉയർന്ന രക്തസമർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്.
ജയിലിൽ ഇവർ ആത്മഹത്യാ പ്രവണത കാണിക്കുന്നതായും അധികൃതർ വ്യക്തമാക്കി. വയറുവേദനയും ശാരീരികാസ്വാസ്ഥ്യവും ഉണ്ടെന്ന് ജോളി പരാതിപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നും ജയിൽ അധികൃതർ അറിയിച്ചു.
ജുഡീഷ്യൽ കസ്റ്റഡിയിൽ കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളി ഇപ്പോൾ കഴിയുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജോളിക്ക് അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.