Posted On
date_range Updated On
date_range മാണിയെ യു.ഡി.എഫ് വഴിയിൽ ഇറക്കിവിട്ടു; ധൃതരാഷ്ട്രാലിംഗനം ചെയ്തു; മറുപടിയുമായി കേരള കോൺഗ്രസ്
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി സംഭവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകി കേരള കോൺഗ്രസ് എം അംഗം. പാർട്ടിയുടെ ചങ്ങനാശേരി എം.എൽ.എ ജോബ് ജോബ് മൈക്കിളാണ് യു.ഡി.എഫിനെ നിശിതമായി വിമർശിച്ചത്.
നിയമസഭയിലെ കറുത്ത വെള്ളിയാഴ്ചക്ക് ഉത്തരവാദി യു.ഡി.എഫ് എന്ന് ജോബ് മൈക്കിൾ ആരോപിച്ചു. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് കാലത്ത് കെ.എം. മാണിയുടെ വീട്ടിലെത്തി ധൃതരാഷ്ട്രാലിംഗനം നടത്തിയത് യു.ഡി.എഫ് ആണെന്നും ജോബ് മൈക്കിൾ പറഞ്ഞു.
കേരള കോൺഗ്രസിനെ കോൺഗ്രസ് ചതിച്ചു. മാണിയെയും അദ്ദേഹത്തിന്‍റെ പാർട്ടിയെയും ഇല്ലാതാക്കാനാണ് ശ്രമിച്ചത്. മരിച്ച ശേഷവും മാണിക്ക് കോൺഗ്രസ് സ്വസ്ഥത നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് വഴിയിൽ ഇറക്കിവിട്ടു. ഇപ്പോൾ എൽ.ഡി.എഫിന്‍റെ എ.സി ബസിൽ സുഖയാത്രയാണെന്നും ജോബ് മൈക്കിൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.