എയര്‍ ഇന്ത്യയില്‍ ജോലിവാഗ്ദാനം ചെയ്ത് യുവാവ് ലക്ഷങ്ങള്‍ തട്ടി

നെടുമ്പാശ്ശേരി: എയര്‍ ഇന്ത്യയില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിങ്ങില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവ് ലക്ഷങ്ങള്‍ തട്ടിയെടുത്തു. വിമാനത്താവളത്തിന് സമീപത്തെ ഒരു  ഹോട്ടലില്‍ മാസങ്ങളോളം തങ്ങിയാണ്  സ്ത്രീകളുള്‍പ്പെടെ നിരവധി പേരെ കബളിപ്പിച്ചത്. സംഭവത്തെ ക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശിയായ  അരുണ്‍ കൃപയാണ് തട്ടിപ്പ് നടത്തിയത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നറിയുന്നു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് തയാറായിട്ടില്ല.

എയര്‍ ഇന്ത്യയിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിഭാഗത്തിലെ എന്‍ജിനീയറാണെന്നും അവിടെ വിവിധ ജോലികള്‍ നല്‍കാമെന്നും പറഞ്ഞാണ് കബളിപ്പിച്ചത്. ഇന്‍റര്‍വ്യൂവിനെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് പണം വാങ്ങിയിരുന്നത്.
ഇന്‍റര്‍വ്യൂ സമയത്ത് ഇയാള്‍ എയര്‍ ഇന്ത്യയിലെ യൂനിഫോമാണ് ധരിച്ചിരുന്നത്. നിയമനവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നുവെന്ന പരാതിയില്‍ നിലവില്‍ എയര്‍ ഇന്ത്യ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നതായി വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഇയാള്‍ക്ക് പണം നല്‍കിയ ചിലര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിച്ചത്തായത്.
എയ്റോനോട്ടിക്കല്‍ യോഗ്യതയുള്ള ഇയാള്‍ സമാന തട്ടിപ്പ് ഇതിനുമുമ്പ് കോഴിക്കോട്ട് നടത്തി ജയില്‍ ശിക്ഷ അനുഭവിച്ചതായും അറിയുന്നു.
എയര്‍ ഇന്ത്യയിലെയോ മറ്റ് ഏതെങ്കിലും ഏജന്‍സികളിലെയോ ഉദ്യോഗസ്ഥര്‍  തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

 

Tags:    
News Summary - job in air india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.