സർക്കാർ നൽകിയ ധനസഹായം തിരിച്ച്​ നൽകുമെന്ന്​ ജിഷ്​ണുവി​െൻറ അച്ഛൻ

തിരുവന്തപുരം: മകന് നീതി ലഭിച്ചില്ലെങ്കിൽ സർക്കാർ നൽകിയ ധനസഹായം തിരിച്ച് നൽകുമെന്ന് ജിഷ്ണുവി​െൻറ അച്ഛൻ. വിശ്വസിക്കുന്ന പാർട്ടി വിഷമിപ്പിക്കുന്നതിൽ ദു:ഖമുണ്ട്.  മകന് പകരമാവില്ല സർക്കാരി​െൻറ പണമെന്നും ജിഷ്ണുവി​െൻറ അച്ഛൻ അശോകൻ പറഞ്ഞു. വേണമെങ്കിൽ 20 ലക്ഷം രൂപ നൽകാമെന്നും അശോകൻ അറിയിച്ചു.

നെഹ്റു കോളജ് വിദ്യാർഥിയായ ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപയാണ് സർക്കാർ കുടുംബത്തിന് ധനസഹായമായി നൽകിയിരുന്നത്. ജനുവരിയിൽ മന്ത്രി ടി.പി രാമകൃഷ്ണനായിരുന്നു പണം കൈമാറിയത്. ഡി.ജി.പി ഒാഫീസ് മുന്നിൽ സമരത്തിനെത്തിയ ജിഷ്ണുവി​െൻറ അമ്മ മഹിജക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായിരുന്നു. ജിഷ്ണുവി​െൻറ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മയും സഹോദരിയും നിരാഹാര സമരത്തിലാണ്.

Tags:    
News Summary - Jishnu father statement against government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.