ജിഷ്ണുവിന്‍െറ മരണം: ആരോപണവിധേയനായ അന്വേഷണ ഉദ്യോഗസ്ഥനെ ഡി.ജി.പി ഇടപെട്ട് മാറ്റി

തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന സംഘത്തിന്‍െറ തലവനെ ഡി.ജി.പി ഇടപെട്ട് മാറ്റി. തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫനെയാണ് മാറ്റിയത്. ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണനാണ് പുതിയ ചുമതല. ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍െറ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി ചൊവ്വാഴ്ച വൈകീട്ടാണ് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍ ഉത്തരവിട്ടത്. ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫനായിരുന്നു ചുമതല.

ബിജുവടങ്ങുന്ന സംഘം ബുധനാഴ്ച കോളജിലത്തെി മൊഴി രേഖപ്പെടുത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് മാറ്റി പുതിയ ഉദ്യോഗസ്ഥന് ചുമതല നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുഖ്യമന്ത്രി ഇടപെട്ട് സസ്പെന്‍ഷന് ഉത്തരവ് നല്‍കപ്പെട്ട ഡിവൈ.എസ്.പിയാണ് ബിജു കെ. സ്റ്റീഫന്‍. ഇതായിരുന്നു ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇടപെടാന്‍ കാരണം.തൃശൂര്‍ റൂറല്‍ ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് കേസെടുത്തിരുന്നു. 

Tags:    
News Summary - jishnu death case investigation officer changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.