ജിഷ്ണു കേസ്: സി.ബി.ഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയും

കോഴിക്കോട്: നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഒരുക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് തന്നെയാണ് തന്‍റെയും ആവശ്യമെന്ന് തന്നെ ഗസ്റ്റ് ഹൗസിൽ വന്ന് കണ്ട ജിഷ്ണുവിന്‍റെ അച്ഛന്‍റെ വാദം അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കേസ് സി.ബി.ഐക്ക് വിടണമെന്ന് കാണിച്ച് ജിഷ്ണുവിന്‍റെ പിതാവ് അശോകൻ കത്ത് നൽകിയതിന് പിന്നാലെയാണ് കേസിൽ സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ഇതില്‍ നിയമതടസ്സങ്ങളില്ല. ഇക്കാര്യം ഡിജിപിയേയും ജിഷ്ണുവിന്‍റെ പിതാവിനേയും അറിയിച്ചിട്ടുണ്ടെന്നും ബോംബേറ് നടന്ന സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ജിഷ്ണുവിന്‍റെ പിതാവ് കത്ത് നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ ആവശ്യം നേരത്തെ അവര്‍ ഡി.ജി.പിയേയും നേരിട്ട് കണ്ട് ഉന്നയിച്ചിരുന്നു. അവരുടെ ആവശ്യം അങ്ങനെയാണെങ്കില്‍ കേസ്‌ സി.ബി.ഐക്ക് വിടാന്‍ താന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Jishnu case: CM also wants CBI investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.