Posted On
date_range Updated On
date_range ജിഷ്ണു കേസ്: സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം
ന്യൂഡൽഹി: ജിഷ്ണു കേസിൽ കേരള സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ഗൗരവമുള്ള കേസുകൾ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. കേസിെൻറ അന്വേഷണം നടത്താൻ പൊലീസിന് താൽപ്പര്യമില്ലേ എന്നും കോടതി ആരാഞ്ഞു.
കേസ് ഡയറി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന പൊലീസിെൻറ ആവശ്യവും കോടതി നിരാകരിച്ചു. ഡയറി നാളെ തന്നെ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ നേരിെട്ടത്തണമെന്നും കോടതി നിർദേശിച്ചു. കേസിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിെൻറ അമ്മ മഹിജ സമർപ്പിച്ച ഹരജി പരിഗണിക്കുേമ്പാഴാണ് സുപ്രീംകോടതി സർക്കാറിനെ വിമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.