മുഖത്ത്​ തേനിച്ചക്കൂടുമായി ജിഷാദാസ്​; വിസ്​മയിച്ച്​ തലസ്ഥാന നഗരം

തിരുവനന്തപുരം: ​നഗരത്തെ വിസ്​മയിപ്പിച്ച്​ ജിഷാദാസും ഏഴുവയസ്സുകാരനായ മകൻ സാമും. ലോക തേനീച്ച ദിന വിളംബര ജാഥയുടെ മുന്നിൽ ജിഷ മുഖം മുഴുവൻ തേനിച്ചകളുമായാണ്​ അണിനിരന്നത്​. തേനീച്ചകൾ അവരുടെ മുഖത്ത്​ വലിയ കൂടുപോലെ തൂങ്ങിക്കിടന്നു, പാറി നടന്നു. പിന്നീട്​ അത്​ സാമി​​െൻറ കൈകളിലേക്ക്​ മാറി. തികഞ്ഞ അഭ്യാസികളെ പോലെ രണ്ടുപേരും നടത്തിയ പ്രകടനം കണ്ട്​ നഗരവാസികൾ അത്ഭുതം കൂറി. റോഡിനിരുവശവും കാണികൾ നിരന്നു. തേനീച്ചക്കർഷകരുടെ സംഘടനയായ ‘ഫിയ’യുടെ അംഗമായ സജിയുടെ ഭാര്യയാണ്​ ജിഷാദാസ്​.

തേനീച്ച ദിനാചരണത്തി​​െൻറ വിളംബര ജാഥ കെ. മുരളീധരൻ എം.​എൽ.എ ഉദ്​ഘാടനം ചെയ്​തു. ജൈവ വൈവിധ്യ ബോർഡ്​ ചെയർമാൻ ഉമ്മൻ വി. ഉമ്മൻ അധ്യക്ഷതവഹിച്ചു. ശനിയാഴ്​ചയാണ്​ ലോകതേനീച്ച ദിനം. ഡോ. എസ്​. ദേവനേശൻ, ഡോ. ബാബുതോമസ്​, ഡോ.കെ.എസ്​. പ്രമീള, ഡോ.എൻ.ജി. ബാലചന്ദ്രനാഥ്​, ജി. വിനോദ്​, ​േഡാ.വി.എസ്​. അമൃത, ഡോ.എസ്​. ഷാനാസ്​, ബൻസിസ്​ ലാസ്​, കെ.കെ. തോമസ്​ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - jisha das honeybee-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.