അഗ്നിപർവതം പൊട്ടിത്തെറി: കൊച്ചി-ജിദ്ദ വിമാനം ഇന്ന് സർവിസ് നടത്തും

നെടുമ്പാശ്ശേരി: ഇത്യോപ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ വിമാന സർവിസ് ബുധനാഴ്ച നടത്തും.

ഈ വിമാനത്തിൽ പോകേണ്ട ഉംറ തീർഥാടകർ അടക്കമുള്ള യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ ബുധനാഴ്ച രാവിലെ 11ന് പ്രത്യേക വിമാനം സജ്ജമാക്കി അയക്കും.

ജിദ്ദയിൽ കുടുങ്ങിയ കൊച്ചിയിലേക്കുള്ള യാത്രക്കാരെ മടക്കവിമാനത്തിൽ കൊച്ചിയിലെത്തിക്കും. വിമാനം വൈകീട്ട് 3.55ന് കൊച്ചിയിലെത്തും.

Tags:    
News Summary - Jeddah flight will operate today in nedumbassery airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.