Posted On
date_range Updated On
date_range ജിദ്ദ വിമാനം പത്ത് മണിക്കൂറോളം വൈകി
കരിപ്പൂർ: ജിദ്ദ-കോഴിക്കോട് വിമാനം പത്ത് മണിക്കൂറോളം വൈകി. ഞായറാഴ്ച ൈവകീട്ട് 6 .05ന് എത്തേണ്ട സ്പൈസ് െജറ്റ് വിമാനം തിങ്കളാഴ്ച പുലർച്ച നാലിനാണ് കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. ഞായറാഴ്ച പുലർച്ച 5.25ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തായിഫ് വിമാനത്താവളത്തിൽ ഇറക്കിയിരുന്നു.
ഇതേ തുടർന്നാണ് മടക്ക സർവിസ് വൈകിയത്. പിന്നീട് തകരാർ പരിഹരിച്ചശേഷമാണ് വിമാനം ജിദ്ദയിൽനിന്ന് മടങ്ങിയത്. രാവിലെ 9.45ന് പുറപ്പെടേണ്ട വിമാനം രാത്രി 9.30നാണ് ജിദ്ദയിൽനിന്ന് മടങ്ങിയത്. രാവിലെ എത്തിയ വിമാനം അഞ്ചിന് ജിദ്ദയിലേക്ക് പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.