ഡല്‍ഹിയിലെ പുതിയ സുല്‍ത്താന്‍െറ പേര് നരേന്ദ്ര മോദി ബിന്‍ തുഗ്ളക്ക് –ജയറാം രമേശ്


തിരുവനന്തപുരം: ഡല്‍ഹിയില്‍ പുതിയൊരു സുല്‍ത്താന്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണെന്നും നരേന്ദ്ര മോദി ബിന്‍ തുഗ്ളക്ക് എന്നാണ് പേരെന്നും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. മുഹമ്മദ് ബിന്‍ തുഗ്ളക്കിന്‍െറ കാലംകഴിഞ്ഞ് ഏഴുനൂറ്റാണ്ടിന് ശേഷമാണ് പുതിയ രംഗപ്രവേശം. കെ.പി.സി.സി സംഘടിപ്പിച്ച ജന്‍വേദന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിലൂടെ താന്‍ ഹരിശ്ചന്ദ്രന്‍െറ പിതാവാണെന്ന് തെളിയിക്കാനാണ് മോദി ശ്രമിക്കുന്നത്. കള്ളപ്പണവേട്ടയുടെ പേരിലാണ് നടപടി തുടങ്ങിയതെങ്കിലും ഇത് പൊളിഞ്ഞതോടെ കറന്‍സി രഹിത പണമിടമാട് എന്ന വാദവുമായി മലക്കംമറിയുകയാണ്. നോട്ട് നിരോധനം സാമ്പത്തിക തീരുമാനമല്ല, രാഷ്ട്രീയ തീരുമാനമായിരുന്നു.

പ്രധാനമന്ത്രി മാത്രമല്ല എല്ലാം റോളും താനെണെന്ന് വരുത്താനായിരുന്നു നീക്കം. അബദ്ധവശാല്‍ പോലും സത്യം പറയില്ളെന്നാണ് അദ്ദേഹത്തിന്‍െറ തീരുമാനമെന്നും ജയറാം രമേശ് പറഞ്ഞു. സാമ്പത്തിക വ്യവസ്ഥയിലുള്ളതില്‍ 30 ശതമാനം കള്ളപ്പണമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ മൂന്ന് ശതമാനം നോട്ടുകള്‍ മാത്രമാണ് ബാങ്കുകളില്‍ എത്താതിരുന്നത്. ഇത് രാഷ്ര്ട്രീയമായ വെല്ലുവിളിയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മോദിക്കും കൂട്ടര്‍ക്കും ചരിത്രം മാപ്പുനല്‍കില്ളെന്ന് അധ്യക്ഷത വഹിച്ച വി.എം. സുധീരന്‍ പറഞ്ഞു.

Tags:    
News Summary - jayaram ramesh against narendra modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.