Posted On
date_range Updated On
date_range ജസ്നയുടെ തിരോധാനം: ഹേബിയസ് കോർപസ് ഹരജി ഇന്ന് ഹൈകോടതിയിൽ
കൊച്ചി: പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മറിയ ജെയിംസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. അന്വേഷണം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇന്ന് വിശദീകരണം നൽകും.
പത്തനംതിട്ട കൊല്ലമുള കുന്നത്ത് വീട്ടില്‍ ജസ്‌ന മറിയ ജെയിംസിനെ മാര്‍ച്ച് 22ന് കാണാതായതിനെ തുടർന്ന് പിതാവ് നിരവധി പരാതികൾ നല്‍കിയിട്ടും കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫിന്റെ പരാതിയില്‍ വെച്ചൂച്ചിറ പൊലിസ് കേസെടുത്തിരുന്നതായി ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.