Posted On
date_range Updated On
date_range എൻജിൻ തകരാർ; ജനശതാബ്ദി വഴിയിലായി
തിരുവനന്തപുരം: എൻജിൻ തകരാറിനെ തുടർന്ന് കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി വഴിയിലായി. രാവിലെ 11.45 ഓടെ ട്രെയിൻ കായംകുളത്തെത്തിയപ്പോഴാണ് സംഭവം. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ, ഒരു മണിക്കൂറിനുശേഷം കൊല്ലത്തുനിന്ന് മറ്റൊരു എൻജിൻ എത്തിച്ചാണ് സർവിസ് പുനരാരംഭിച്ചത്.
നട്ടുച്ചക്ക് ഒന്നര മണിക്കൂറോളമാണ് യാത്രക്കാർ വഴിയിലായത്. കനത്ത വെയിലിൽ ബോഗിക്കുള്ളിൽ ചുട്ടുപഴുത്ത അവസ്ഥയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. ഉച്ചക്ക് രണ്ടിന് തിരുവനന്തപുരത്തെത്തേണ്ട ട്രെയിൻ എത്തിയത് നാലോടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.