തിരുവനന്തപുരം: സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കുന്നതിന് കുടുംബശ്രീ ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾ തുടങ്ങുന്നു. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജൻ ഔഷധി സ്റ്റോറുകൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ നൽകി സർക്കാർ ഉത്തരവും പുറപ്പെടുവിച്ചു.
എല്ലാവർക്കും കുറഞ്ഞനിരക്കിൽ മരുന്നുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് ജൻ ഔഷധി. ജില്ല താലൂക്ക് ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ഇതര ആശുപത്രികളിലും ജൻ ഔഷധി സ്റ്റോറുകൾ ആരംഭിക്കുകയും ഇതിലൂടെ കുറഞ്ഞനിരക്കിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കുകയുമാണ് ലക്ഷ്യം.
442 ഇനം ജനറിക് മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. ഇത് സാധാരണക്കാർക്കും നിർധനരായ രോഗികൾക്കും ഏറെ ആശ്വാസകരമാകും.
കുടുംബശ്രീ ശൃംഖലയിലെ വിദ്യാസമ്പന്നരായ വനിതകൾക്ക് വ്യത്യസ് തങ്ങളായ മേഖലകളിൽ തൊഴിലവസരം സൃഷ്ടിക്കുന്നതിെൻറ ഭാഗമായാണ് പദ്ധതി. 120 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം ലഭ്യമാക്കുന്നതിനുള്ള ചുമതല അതത് തദ്ദേശസ്ഥാപനത്തിനാണ്.
ജില്ല-താലൂക്ക് ആശുപത്രി, മെഡിക്കൽ കോളജുകൾ, മറ്റ് പ്രധാനപ്പെട്ട ആശുപത്രികൾ, പഞ്ചായത്ത്-നഗരസഭകളുടെ കീഴിലെ ഷോപ്പിങ് കോംപ്ലക്സ്, സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ജെൻ ഔഷധി സ്റ്റോറുകൾ ആരംഭിക്കാനാകും. പുതിയ ഉത്തരവിറങ്ങിയതിെൻറ അടിസ്ഥാനത്തിൽ ഇതിനകം വിവിധ സ്ഥലങ്ങളിൽ പഞ്ചായത്ത് സ്ഥലംനൽകി കുടുംബശ്രീ സംരംഭകർ ജെൻ ഔഷധി സ്റ്റോറുകൾ തുടങ്ങാൻ തയാറായിക്കഴിഞ്ഞു. പഞ്ചായത്തുകൾ കെട്ടിടം ലഭ്യമാക്കുന്ന മുറക്ക് കൂടുതൽ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.