കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് പരാജയത്തിനു ശബരിമലയും കാരണമായതായി ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി ജനറൽ ജോർജ് തോമസ്. ബി.ജെ.പി മുതലെടുപ്പിനു ശ്രമിച്ചപ്പോൾ കോൺഗ്രസ് ഇതിനോട് ചേർന്നുനിന്നു. ഇതിെൻറ ഗുണം വലിയതോതിൽ കോൺഗ്രസിനു ലഭിച്ചു. ഇത്തരത്തിൽ വോട്ട് ഏകീകരണത്തിന് ഇടയാക്കുന്ന നടപടിയിൽനിന്ന് വിട്ടുനിൽക്കണമായിരുന്നുെവന്നും അദ്ദേഹം പറഞ്ഞു.
തോൽവിക്കുള്ള വിവിധ ഘടകങ്ങളിൽ ഒന്നുമാത്രമാണിത്. എൽ.ജെ.ഡിയുമായി ലയിക്കാൻ തീരുമാനമോ, നീക്കമോ ഇല്ല. മന്ത്രി കൃഷ്ണൻകുട്ടി വീരേന്ദ്രകുമാറുമായി നടത്തുന്ന കൂടിക്കാഴ്ച വ്യക്തിപരമാണ്. എൽ.ജെ.ഡിയൊരു ദേശീയ കക്ഷി ആണെന്ന് അവര്‍ അവകാശപ്പെടുമ്പോള്‍ പ്രാദേശിക സഖ്യം സാധ്യമാകില്ല.
മന്ത്രി കൃഷ്ണന്‍കുട്ടിയുടെ കൂടിക്കാഴ്ചകളെ ലയനവുമായി ബന്ധിപ്പിക്കേണ്ടതില്ല. ദേശീയതലത്തിലാണ് യോജിപ്പ് വേണ്ടതെന്നും ജോർജ് തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.