തിരുവനന്തപുരം: രാവിെല ഏഴു മുതൽ രാത്രി ഒമ്പതു വരെ കെ.എസ്.ആർ.ടി.സി ഒാടില്ല. കേരളത്തിൽ നി ന്നുള്ള ബംഗളൂരു സർവിസ് താൽക്കാലികമായി റദ്ദാക്കി. കേരളത്തിൽ കൂടുതൽ രോഗം സ്ഥിരീക രിച്ചതോടെ ഇരുസംസ്ഥാനങ്ങളും അതിർത്തിയിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയത്.
കേരളത്തിലേക്ക് ബസ് സർവിസ് നിർത്തിയതിനൊപ്പം പച്ചക്കറി, പാൽ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയുമായി വരുന്ന വാഹനങ്ങൾ ഡ്രൈവർമാരെ പരിശോധിച്ച ശേഷം മാത്രമേ കടത്തിവിടുന്നുള്ളൂ. ഇതോടെ അന്തർസംസ്ഥാന സർവിസുകൾക്ക് കെ.എസ്.ആർ.ടി.സിയും നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
ഹോട്ടല്‍, െറസ്റ്റാറൻറ്, ബേക്കറി എന്നിവ ഞായറാഴ്ച അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.