ഓണാവധിയെക്കുറിച്ച് ജനം ടി.വി വാർത്ത പച്ചയായ നുണ -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഓണാവധി വെട്ടിച്ചുരുക്കാൻ നീക്കം എന്ന് പറഞ്ഞ് ജനം ടി.വി പുറത്തുവിട്ട വാർത്ത അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ തലത്തിൽ യാതൊരു ആലോചനയും ഉണ്ടായിട്ടില്ല.

വാർത്ത തെറ്റിദ്ധാരണ പരത്തുന്നതാണ്. സ്കൂളുകൾക്ക് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ഓണാവധിക്ക് യാതൊരു മാറ്റവുമില്ല. ഓണാവധിയുടെ കാര്യത്തിൽ സർക്കാർ നയത്തിൽ മാറ്റം വരുത്താൻ ആലോചിക്കുന്നില്ല. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും മന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Janam TV news about Onam is a lie - Minister V. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.