Posted On
date_range Updated On
date_range ജനം ടി.വി ബി.ജെ.പി ചാനല്‍ അല്ല; ബി.ജെ.പിക്കാരായ ആരും അതിലില്ല -കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: ജനം ടി.വി ബി.ജെ.പിയുടെ ചാനല്‍ അല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനം ടി.വി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ സ്വര്‍ണക്കടത്തുക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് വിളിപ്പിച്ച കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മറുപടി.
'ജനം ടി.വി ബി.ജെ.പി നിയന്ത്രിക്കുന്നതല്ല. ബി.ജെ.പിക്ക് അങ്ങനെയൊരു ചാനലേയില്ല. അത് ഈ നാട്ടിലെ ദേശസ്നേഹികളായ കുറേ ആളുകൾ നടത്തുന്നതാണ്. ബി.ജെ.പിക്കാരായ ആരും അതിലില്ല'' -സുരേന്ദ്രൻ പറഞ്ഞു.
അനില്‍ നമ്പ്യാരെ കസ്റ്റംസ് വിളിപ്പിച്ച കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോ എന്നും സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് സുരേന്ദ്രൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.